വിജയും അറ്റ്‌ലീയും മിന്നിക്കാനുളള വരവാണ്! റിലീസിനു മുന്‍പേ റെക്കോര്‍ഡ് നേട്ടവുമായി ദളപതി 63! കാണൂ
Recommended Video

സര്‍ക്കാരിനു ശേഷമുളള വിജയുടെ ദളപതി 63യ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെര്‍സലിനു ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.
ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രം ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവേ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. റിലീസിന മുന്‍പേ സിനിമ റെക്കോര്‍ഡ് ബിസിനസ് നേടിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

ദളപതി 63
മെര്‍സലിനു ശേഷം ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രവുമായിട്ടാണ് വിജയ് അറ്റ്‌ലീ കൂട്ടുകെട്ട് എത്തുന്നത്. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് വിജയ് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണയും വലിയ ക്യാന്‍വാസില്‍ തന്നെയാണ് വിജയുടെ പുതിയ ചിത്രമെത്തുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്കിനും ടീസറിനുമായും ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വിജയും നയന്‍താരയും
ഒരിടവേളയ്ക്കു ശേഷം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ വിജയും നയന്‍താരയും ഒന്നിക്കുന്നത് കാണാനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. നയന്‍താരയ്ക്കു പുറമെ പരിയേറും പെരുമാര്‍ താരം കതിറും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. വിവേക്,ഡാനിയേല്‍ ബാലാജി,യോഗി ബാബു തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയി
എജിഎസ് എന്റര്‍ടെയ്ന്‍മെന്‌റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് നേരത്തെ തന്നെ വിറ്റുപോയിരുന്നു. തമിഴിലെ പ്രമുഖ ചാനലുകളിലൊന്നായ സണ്‍ടിവിയായിരുന്നു ദളപതി 63യുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരുന്നത്. മുന്‍പ് വിജയുടെ മുന്‍ചിത്രങ്ങള്‍ റെക്കോര്‍ഡ് തുകയ്ക്ക് സണ്‍ ടിവി സ്വന്തമാക്കിയിരുന്നു.

പ്രീ റിലീസ് ബിസിനസില്‍ മാത്രമായി
റിലീസിനെത്താന്‍ ഇനിയും മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുന്നത്. പ്രീ റിലീസ് ബിസിനസില്‍ മാത്രമായി ചിത്രം ഇതുവരെ 55 കോടി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിളളയാണ് ഇതുസംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്,ഡിജിറ്റല്‍ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ദളപതി 63 ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്

ഇത്തവണയും ഏആര്‍ റഹ്മാന്‍ തന്നെയാണ്
അതേസമയം ദളപതി 63യുടെ ഷൂട്ടിംഗ് ചെന്നൈയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണയും സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ തന്നെയാണ് വിജയ് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ് വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇക്കൊല്ലത്തെ ദീപാവലിക്ക് വമ്പന്‍ റിലീസായിട്ടാകും സിനിമ തിയ്യേറ്ററുകളില്‍ എത്തുക.


Click it and Unblock the Notifications