വിജയ് യുടെ വില്ലനായി മലയാളത്തിലെ പ്രശസ്ത യുവതാരം, ആരാണത്...?
ബിഗില്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷമുള്ള വിജയ് യുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും അണിയറയില്‍ കാര്യമായി തന്നെ പുരോഗമിയ്ക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജയ് 64 എന്നാണ് താത്കാലികമായി പേരിട്ടിരിയ്ക്കുന്നത്.
രകുല്‍ പ്രീതിയും ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ രാഷ്മിക മഡോണയുമാണ് ചിത്രത്തിലെ നായികാ നിരയില്‍ പറഞ്ഞു കേള്‍ക്കുന്നത്. വില്ലനായി മലയാളത്തിലെ പ്രശസ്ത യുവതാരമാണ് എത്തുന്നത് എന്നതാണ് വാര്‍ത്തകള്‍.

മറ്റാരുമല്ല, അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ജനഹൃദയം കീഴടക്കിയ ആന്റണി വര്‍ഗ്ഗീസ് വിജയ്ക്ക് വില്ലനാവുന്നു എന്നാണ് കോടമ്പക്കത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍.
ബിഗിലിയാണ് വിജയ് യുടെ അടുത്ത ബ്രഹ്മാണ്ഡ റിലീസ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിയ്ക്ക് തിയേറ്ററിലെത്തും. നയന്‍താര നായികയായി എത്തുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് എ ആര്‍ റഹ്മാനാണ്.


Click it and Unblock the Notifications