For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തലയും ദളപതിയും' ഒരുമിച്ച്, വിജയ്-ധോണി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

  |

  ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌റെ ക്യാപ്റ്റനായ ശേഷം തമിഴ്‌നാട്ടില്‍ ആരാധകര്‍ കൂടിയ താരമാണ് എംഎസ് ധോണി. ചെന്നൈ ടീമിന്‌റെ നായകനായതോടെ തമിഴ്‌നാട് ധോണിക്ക് സെക്കന്‌റ് ഹോമായി മാറി. മൂന്ന് തവണ എംഎസ്ഡിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ കീരിടം നേടിയിരുന്നു. നിലവില്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്‌റിന്‌റെ തയ്യാറെടുപ്പുകള്‍ക്കായി ചെന്നൈയിലാണ് താരമുളളത്. അതേസമയം ദളപതി വിജയ്‌ക്കൊപ്പമുളള എംഎസ് ധോണിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

  Vijay and MS Dhoni met at Chennai | FIlmiBeat Malayalam

  നടി നിവേദ ഇത്ര ഗ്ലാമറസായിരുന്നോ, കിടിലന്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍

  ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. എറ്റവും പുതിയ ചിത്രമായ ബീസ്റ്റ് ഷൂട്ടിംഗിനായി എത്തിയതാണ് വിജയ്. തലയും ദളപതിയും ഒരുമിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബീസ്റ്റ് സെറ്റില്‍ വിജയെ കാണാന്‍ എത്തുകയായിരുന്നു ധോണി.

  ഗോകുലം സ്റ്റുഡിയോയില്‍ ഒരു പരസ്യ ചിത്രീകരണത്തിനായി എത്തിയതാണ് ധോണി. ഇതിനിടെയാണ് ദളപതിയെ തല കണ്ടത്. വിജയുടെ കാരവാനില്‍ വെച്ചാണ് ഇരുവരും സംസാരിച്ചത്. അവരവരുടെ മേഖലകളില്‍ എറ്റവും കൂടുതല്‍ ആരാധകരുളള താരങ്ങളാണ് വിജയും എംഎംസ് ധോണിയും. ഐപിഎല്ലിന്‌റെ തയ്യാറെടുപ്പുകള്‍ക്കായി കുറച്ചുദിവസം മുന്‍പാണ് ധോണി ചെന്നൈയില്‍ എത്തിയത്.

  സെപ്റ്റംബറില്‍ യുഎഇയില്‍ വെച്ചാണ് ഐപിഎല്‍ നടക്കുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് ധോണി കളിക്കുന്നത്. 2008ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു വിജയ്. ഉദ്ഘാടന സീസണില്‍ വിജയ്‌ക്കൊപ്പം നയന്‍താരയും ചെന്നൈ ടീമിന്‌റെ അംബാസിഡറായി. തമിഴ് താരങ്ങളോടുളള ഇഷ്ടം മുന്‍പ് ധോണി തുറന്നുപറഞ്ഞിട്ടുണ്ട്.

  രജനീകാന്ത്, വിജയ്, സൂര്യ എന്നീ താരങ്ങളെ കുറിച്ച് എംഎസ്ഡി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തത്. അതേസമയം മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷമാണ് ദളപതി വിജയുടെ ബീസ്റ്റ് വരുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മുന്‍പ് തരംഗമായിരുന്നു. വിജയുടെ മാസ് ലുക്ക് തന്നെയാണ് ബീസ്റ്റ് പോസ്റ്ററില്‍ മുഖ്യ ആകര്‍ഷണമായത്.

  ജീന്‍സ് വാങ്ങി വരുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു, അനുഭവം പങ്കുവെച്ച് പൂര്‍ണിമ ഭാഗ്യരാജ്‌

  നടന്റെ പിറന്നാള്‍ സമയത്താണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. പൂജ ഹെഗ്‌ഡെ നായികയാവുന്ന സിനിമയില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വലിയ ക്യാന്‍വാസില്‍ എടുക്കുന്ന ബീസ്റ്റ് മാസ് ആക്ഷന്‍ ചിത്രമായാണ് എത്തുക. കൊലമാവ് കോകില, ഡോക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ് ദളപതിയെ നായകനാക്കി സംവിധായകന്‍ നെല്‍സണ്‍ സിനിമ എടുക്കുന്നത്. മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നു.

  അവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയ

  വിജയുടെ മുന്‍ചിത്രമായ മാസ്റ്റര്‍ തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടെയാണ് തിയ്യേറ്റര്‍ ഉടമകള്‍ക്ക് ആശ്വാസമായി മാസ്റ്റര്‍ റിലീസ് ചെയ്തത്. മാസ്റ്റര്‍ തിയ്യേറ്ററുകളില്‍ മാത്രമേ ആദ്യം റിലീസ് ചെയ്യുകയുളളൂ എന്ന് വിജയ് മുന്‍പ് അറിയിച്ചിരുന്നു. ആരാധകരുടെ ആവശ്യം പരിഗണിച്ചാണ് സൂപ്പര്‍താരം തിയ്യേറ്ററുകളില്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം മാസ്റ്ററിന് ശേഷമുളള വിജയുടെ ബീസ്റ്റിനായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

  പൃഥ്വിരാജ് ഹീറോ ആയ സിനിമയില്‍ ചാന്‍സ്‌ ചോദിച്ച ആ ഏട്ടാം ക്ലാസുകാരി, തരംഗമായ നായികയെ കുറിച്ച് വിനയന്‍

  Read more about: vijay
  English summary
  thalapathy vijay and csk skipper thala dhoni's meeting pictures trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X