നീങ്ക കവലപ്പെടാതെ തമ്പീ! വിജയും പട്ടാളക്കാരനും തമ്മിലുളള ഫോണ്‍ സംഭാഷണം വൈറലാകുന്നു! കാണൂ

By Midhun Raj

ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് ദളപതി വിജയ്. വിജയുടെ ചിത്രങ്ങള്‍ക്കെല്ലാം ലഭിക്കാറുളള സ്വീകാര്യത വാക്കുകള്‍തീതമാണ്. താരത്തിന്റെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധക വൃന്ദമുണ്ട് ദളപതിക്ക്.

തന്റെ ആരാധകരെ സ്വന്തം സഹോദരീ സഹോദരന്മാരെ പോല കാണുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വിജയ്. ആരാധകര്‍ക്ക് വേണ്ടി അത്യാവശ്യ ഘട്ടങ്ങളിലെല്ലാം വലിയ രീതിയില്‍ സഹായങ്ങള്‍ ചെയ്തു കൊടുക്കാറുമുണ്ട് സൂപ്പര്‍താരം. അടുത്തിടെ വിജയും ആരാധകരും തമ്മിലുളള ബന്ധം വെളിപ്പെടുത്തുന്ന സംഭവം പുറത്തുവന്നിരുന്നു.

ആരാധകനോട് വിജയ്

ആരാധകനോട് വിജയ്

പട്ടാളക്കാരനായ ഒരു ആരാധകനുമായി വിജയ് നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇവരുടെ സംഭാഷണത്തിന്റെ ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ സിനിമാ പ്രേമികളുടെ ഇടയില്‍ വന്‍ പ്രചാരം നേടിക്കഴിഞ്ഞിരിക്കുകയാണ്. 17 വര്‍ഷമായി പട്ടാളത്തില്‍ ജോലി ചെയ്യുന്ന തമിഴ് സെല്‍വന്‍ എന്നയാള്‍ വിജയുടെ ഒരു കടുത്ത ആരാധകനാണ്.

തമിഴ് സെല്‍വനെ ആയിരുന്നു

തമിഴ് സെല്‍വനെ ആയിരുന്നു

തമിഴ്‌നാട് കൂടല്ലൂര്‍ സ്വദേശിയായ തമിഴ് സെല്‍വനെ ആയിരുന്നു വിജയ് അപ്രതീക്ഷിതമായി വിളിച്ചത്. ഇത്തവണ ലീവിന് വന്ന തമിഴ് സെല്‍വന് ലീവ് ക്യാന്‍സല്‍ ചെയ്ത് പെട്ടെന്നു തന്നെ ജമ്മു കാശ്മീരിലേക്ക് തിരിച്ചുപോവേണ്ടതായി വന്നു. തേനി വിജയ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് വഴി വിജയ് ഇക്കാര്യം അറിയുകയായിരുന്നു.

വിജയ് പറഞ്ഞത്‌

വിജയ് പറഞ്ഞത്‌

ഫാന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് പാണ്ടി വഴി കാര്യം അറിഞ്ഞ വിജയ് ഉടന്‍ തന്നെ തമിഴ് സെല്‍വനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. വിഷമിക്കേണ്ട എന്നും ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നും സന്തോഷവാനായി ഇരിക്കാനും വിജയ് തമിഴ് സെല്‍വനോട് പറഞ്ഞു. ജോലി കഴിഞ്ഞ് വരുമ്പോള്‍ നമ്മുക്ക് നേരിട്ട് കാണാമെന്നും വിജയ് ആരാധകനോട് പറഞ്ഞു,

ആരാധകന്റെ മറുപടി

ആരാധകന്റെ മറുപടി

വിജയുടെ കടുത്ത ആരാധകനാണ് താനെന്നും വിളിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും തമിഴ് സെല്‍വന്‍ വിജയോട് മറുപടി പറയുന്നുമുണ്ട്. വിജയുടെയും ആരാധകന്റെയും ഫോണ്‍ സംഭാഷണത്തിന് മികച്ച സ്വീകാര്യതയാണ് സമുഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. മൂന്നര ലക്ഷത്തിലധികം പേരാണ് ഈ ഓഡിയോ വീഡിയോ ക്ലിപ്പ് യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്.

വീഡിയോ കാണൂ

Read more about: vijay tamil cinema വിജയ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X