'അന്ന് പിതാവ് വിജയിയോട് ദേഷ്യപ്പെട്ടു, ആ സിനിമയുടെ ഷൂട്ട് സമയത്ത് വിജയിയും സംഘവിയും പ്രണയത്തിലായിരുന്നു?'
നാളുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ അടുത്തിടെയാണ് രാഷ്ട്രീയ പാര്‍ട്ടി സൂപ്പര്‍താരം വിജയ് പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് വിജയിയുടെ പാര്‍ട്ടിയുടെ പേര്. സിനിമ ഉപേക്ഷിച്ച് പൂര്‍ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണ് താരം. രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കത്തിലാണ് സിനിമ ഉപേക്ഷിക്കുമെന്ന് താരം വ്യക്തമാക്കിയത്. കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുമെന്നാണ് വിജയ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
അങ്ങനെയെങ്കില്‍ ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. റിലീസിന് തയ്യാറെടുക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമിന് ശേഷമാകും ദളപതി 69ന്റെ ചിത്രീകരണം ആരംഭിക്കുക. എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കെ സിനിമ ഉപേക്ഷിക്കാനുള്ള താരത്തിന്റെ തീരുമാനം ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും സിനിമ ഉപേക്ഷിക്കരുത് എന്ന ആവശ്യവുമായി നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്. അതിനൊപ്പം തന്നെ താരത്തിന്‍റെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ടും പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ടും നിരവധിപേർ രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് വിജയ് അമ്പതാം പിറന്നാൾ ആഘോഷിച്ചത്. ഇപ്പോഴിതാ വിജയിക്കൊപ്പം നായികയായി അഭിനയിച്ചപ്പോഴുള്ള അനുഭവം നടി സംഘവി തുറന്ന് പറഞ്ഞതാണ് വൈറലാകുന്നത്. തന്റെ മുന്നിൽ വെച്ച് വിജയിയോട് പിതാവ് കയർത്തതിനെ കുറിച്ചും സംഘവി വെളിപ്പെടുത്തി. താജ്മഹൽ, സമരസിംഹ റെഡ്ഡി, സൂര്യവംശം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു നടി.
തമിഴ്, കന്നഡ ഭാഷകളിലും സംഘവി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ പല താര നായകന്മാർക്കൊപ്പം അഭിനയിക്കാൻ സംഘവിക്ക് അവസരം ലഭിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ താര നായകൻ ദളപതി വിജയ്ക്കൊപ്പം അഭിനയിക്കാൻ സംഘവിക്ക് അവസരം ലഭിച്ചു. അക്കാലത്ത് ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ സിനിമകളിൽ കൂടുതലായിരുന്നു.
അതുകൊണ്ട് തന്നെ അക്കാലത്ത് വിജയും സംഘവിയും തമ്മിൽ അടുപ്പത്തിലാണെന്ന് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. രസികൻ എന്ന ചിത്രത്തിലാണ് സംഘവിയും വിജയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. വിജയുടെ അച്ഛൻ എസ്.എ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു ഗാനത്തിൻ്റെ ചിത്രീകരണത്തിനിടെ രസകരമായ ഒരു സംഭവം നടന്നതായി സംഘവി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഞങ്ങളുടെ പ്രണയരംഗം ഒരു നദിയിൽ വെച്ച് ചിത്രീകരിക്കുകയാണ്. വളരെ തണുത്ത വെള്ളമായിരുന്നു നദിയിലേത്. വിജയ് ഷർട്ട് ഊരി ഇറങ്ങി. തണുപ്പ് സഹിക്കാനാവാതെ വിറയ്ക്കുകയാണ് വിജയ്. എനിക്ക് ചെറിയ തണുപ്പ് സഹിക്കാൻ കഴിയും. തണുപ്പ് കാരണം വിജയ്ക്ക് പ്രണയ രംഗത്തിൽ ശരിയായി അഭിനയിക്കാൻ കഴിഞ്ഞില്ല. ധാരാളം ടേക്കുകൾ അതിനാൽ ആവശ്യമായിരുന്നു.
ഇത് വിജയുടെ അച്ഛനെ ചൊടിപ്പിച്ചു. ആ പെൺകുട്ടി നന്നായി അഭിനയിക്കുന്നുണ്ടല്ലോ നീയെന്തിനാണ് ഇത്ര വിറയ്ക്കുന്നതെന്ന് ചോദിച്ച് അദ്ദേഹം വിജയിയെ ശകാരിച്ചു. അച്ഛനും മകനും തമ്മിലുള്ള ആ ചെറിയ വഴക്ക് വളരെ രസകരമായിരുന്നു കണ്ട് നിൽക്കാൻ എന്നാണ് ഷൂട്ടിങ് അനുഭവം പങ്കിട്ട് സംഘവി പറഞ്ഞത്.


Click it and Unblock the Notifications