വിജയ് മടങ്ങി എത്തി; മാസ്റ്റേഴ്‌സിന്റെ ലൊക്കേഷനില്‍ വന്‍ സ്വീകരണമൊരുക്കി ആരാധകര്‍
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം നടന്‍ വിജയ് മാസ്റ്റേഴ്‌സിന്റെ ലൊക്കേഷനില്‍ തിരിച്ചെത്തി. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് താരം തിരികെ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുനഃരാരംഭിച്ചെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

നെയ്വേലിയിലെ സെറ്റിലാണ് താരം ജൊയിന്‍ ചെയ്തിരിക്കുന്നത്. ആരാധകരും ചിത്രത്തിലെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് വന്‍ സ്വീകാരണമായിരുന്നു ഒരുക്കിയത്. അതേസമയം വിജയുടെ അഭാവം ചിത്രത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. വിജയ് സേതുപതിയുടേയും മറ്റ് താരങ്ങളുടെയുംം രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്തത്.വിജയ് ഒരു പത്രസമ്മേളനം നടത്തുമെന്ന പ്രതീക്ഷയില്‍ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായുള്ള കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
വിജയ് യുടെ വില്ലനായി വിജയ് സേതുപതിയാണ് ചിത്രത്തിലെത്തുന്നത്്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ, ഗൗരി ജി കിഷന്‍ തുടങ്ങിയവരും ചിത്രത്തില്‍ പധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. സേവ്യര്‍ ബ്രിട്ടോയുടെ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് നിര്‍മാണം.


Click it and Unblock the Notifications











