വിജയ് യെ താഴെ ഇരുത്തി കീര്‍ത്തി സോഫയില്‍ ഇരുന്നു, ഫാന്‍സ് കലിപ്പില്‍!!
2014 ല്‍ പുറത്തിറങ്ങിയ കത്തി എന്ന ചിത്രത്തിന് ശേഷം എ ആര്‍ മുരുഗദോസും വിജയ് യും ഒന്നിക്കുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. മുരുഗദോസും വിജയ് യും ഒന്നിച്ച രണ്ട് ചിത്രങ്ങളും (കത്തി, തുപ്പാക്കി) വന്‍ വിജയമാത് തന്നെയാണ് ഈ പ്രതീക്ഷയ്ക്ക് കാരണം.
കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഭൈരവ എന്ന ചിത്രത്തിന് ശേഷം കീര്‍ത്തിയും വിജയ് യും ജോഡി ചേര്‍ന്നഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ മുരുഗദോസ് ചിത്രത്തിനുണ്ട്. ഭൈരവയും മോശമല്ലാത്ത സാമ്പത്തിക വിജയം നേടിയ ചിത്രമാണ്.

കഴിഞ്ഞ ദിവസം ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ ചില ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ വിജയ് ആരാധകര്‍ അത്ര സംതൃപ്തരല്ല എന്നാണ് കേള്‍ക്കുന്നത്. ഈ ചിത്രത്തില്‍ കീര്‍ത്തി വിജയ് യോട് ബഹുമാനക്കുറവ് കാണിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്.
കീര്‍ത്തി സുരേഷ് സോഫയിലും വിജയ് താഴെ മാറ്റിലും ഇരുന്നതായിട്ടാണ് ചിത്രത്തില്‍ കാണുന്നത്. മാത്രമല്ല, കീര്‍ത്തി വിജയ് യുടെ കാലില്‍ ചവിട്ടി പിടിച്ചതായും കാണാം. എത്ര ധൈര്യമുണ്ടെങ്കില്‍ കീര്‍ത്തി ഇങ്ങനെ പെരുമാറും എന്നാണ് കട്ട വിജയ് ആരാധകര്‍ ചോദിക്കുന്നത്.


Click it and Unblock the Notifications