»   » ഇക്കുറിയും പതിവ് തെറ്റിക്കാതെ വിജയ്!!! മേര്‍സല്‍ ടീമിലെ അംഗങ്ങള്‍ക്ക് വിജയ് നല്‍കിയ സമ്മാനം???

ഇക്കുറിയും പതിവ് തെറ്റിക്കാതെ വിജയ്!!! മേര്‍സല്‍ ടീമിലെ അംഗങ്ങള്‍ക്ക് വിജയ് നല്‍കിയ സമ്മാനം???

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമ ഒരിക്കലും നായകന്റേയോ സംവിധായകന്റേയോ മാത്രം അധ്വാനത്തിന്റെ ഫലമല്ല. ഇക്കാര്യം വ്യക്തമായി അറിയുകയും തന്റെ സിനിമയിലെ ഓരോ അംഗങ്ങളേയും കൃത്യമായി കരുതുകയും ചെയ്യുന്ന നടനാണ് വിജയ്. തന്റെ സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സമ്മാനം നല്‍കുന്ന പതിവ് വിജയ്ക്കുണ്ടണ്ട്. അറുപതാമത്തെ ചിത്രമായ മേര്‍സലിലും വിജയ് ആ പതിവ് ആവര്‍ത്തിച്ചു. 

ഐറ്റം സോങ്ങ് ചിത്രീകരണത്തിനിടെ നടന്‍ അപമര്യാദയായി പെരുമാറി!!! നടി പ്രതികരിച്ചതിങ്ങനെ???

Mersal

മേര്‍സലിന്റെ ചിത്രീകരണത്തിനായി പ്രവര്‍ത്തിച്ച 200 പേര്‍ക്ക് സ്വര്‍ണ നാചയകമാണ് താരം ഇക്കുറി സമ്മാനമായി നല്‍കിയത്. ദീപാവലിയോടനുബന്ധിച്ച് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. തെറിയ്ക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സാമന്ത, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മൂന്ന് വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുന്നത്.

ഒടുവിലിറങ്ങിയ ഭൈരവിയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാവര്‍ക്കും സ്വര്‍ണ മാലയായിരുന്നു താരം നല്‍കിയത്. പുലി എന്ന ചിത്രത്തിന്റെ സെറ്റില്‍ പ്രവര്‍ത്തിച്ച 820 അംഗങ്ങള്‍ക്കും വിജയ് ബിരിയാണി വിളമ്പിക്കൊടുത്തത് വാര്‍ത്തയായിരുന്നു. വിജയ് ഒറ്റയ്ക്കായിരുന്നു മുഴുവന്‍ ആളുകള്‍ക്കും ബിരിയാണി വിളമ്പി കൊടുത്തത്.

English summary
Vijay gifted 200 gold coins to the Mersal team and everyone was super excited by the actor’s kind gesture. He has the habit of gifting gold coins to unit members, who are a part of his films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X