ആരാധകര്‍ക്കും ധനസഹായവുമായി വിജയ്! അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം അയച്ച് താരം

By Prashant V R

കൊവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തവുമായി എത്തിയ താരമാണ് ദളപതി വിജയ്. സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കുമായി 1.30 കോടി രൂപയാണ് സൂപ്പര്‍ താരം നല്‍കിയത്. കേരളത്തിനായി 10 ലക്ഷമാണ് വിജയ് നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും വിജയ് നല്‍കിയിരുന്നു.

കൂടാതെ കര്‍ണാടക, ആന്ധ്ര, തെലങ്കാന, പേണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും ദളപതി സംഭാവന ചെയ്തിരുന്നു. വിജയുടെ സഹായത്തിന് നന്ദി പറഞ്ഞ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു.

സംസ്ഥാനങ്ങള്‍ക്കായി

സംസ്ഥാനങ്ങള്‍ക്കായി സഹായം ചെയ്തതിന് പിന്നാലെ ഇപ്പോഴിതാ ലോക് ഡൗണില്‍ കഷ്ടപ്പെടുന്ന ആരാധകരുടെ അക്കൗണ്ടുകളിലേക്കും നേരിട്ട് പണം അയക്കുകയാണ് വിജയ്. അയ്യായിരം രൂപ വീതമാണ് ആരാധകരുടെ അക്കൗണ്ടുകളിലേക്ക് വിജയ് അയച്ചിരിക്കുന്നത്. ആരാധകര്‍ തന്നെയാണ് ദളപതി പണം അയച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

50 ലക്ഷം രൂപയാണ്

50 ലക്ഷം രൂപയാണ് വിജയ് ആരാധകര്‍ക്കായി നല്‍കുന്നത്. ദുരിത സമയത്ത് സഹായിച്ച വിജയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുളള ആരാധകരുടെ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. നേരത്തെ സിനിമാരംഗത്തെ ദിവസ വേതനക്കാര്‍ക്കും സഹായ ഹസ്തവുമായി സൂപ്പര്‍ താരം രംഗത്തെത്തിയിരുന്നു. തമിഴ് സിനിമാ സംഘടനയായ ഫെഫ്‌സിയിലെ അംഗങ്ങള്‍ക്കാണ് വിജയ് 25 ലക്ഷം നല്‍കിയത്.

ഇതിന് പുറമെ

ഇതിന് പുറമെ തന്റെ പേരിലുളള ഫാന്‍സ് ക്ലബുകള്‍ വഴി ആവശ്യമുളളവര്‍ക്ക് പണം നേരിട്ടെത്തിക്കാനുളള പണവും വിജയ് നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ്. സൂപ്പര്‍ താരത്തിന്റെ മിക്ക സിനിമകളും കേരളത്തിലും വലിയ വിജയം നേടാറുണ്ട്. ബിഗില്‍ എന്ന ചിത്രമാണ് വിജയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്.

ബിഗിലിന് പിന്നാലെ

ബിഗിലിന് പിന്നാലെ മാസ്റ്റര്‍ എന്ന ചിത്രമാണ് വിജയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. നേരത്തെ കൊറോണ കാരണം സിനിമയുടെ റിലീസ് മാറ്റിവെച്ചിരുന്നു. എപ്രില്‍ ഒമ്പതിന് റിലീസ് പ്രഖ്യാപിച്ച സിനിമ വൈറസ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു. അന്ന് മാസ്റ്റര്‍ സംവിധായകന്‍ ലോകേഷ് കനകരാജിന്റെതായി വന്ന ട്വീറ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ആദ്യം അതിജീവിക്കാം എന്നിട്ട് ആഘോഷിക്കാം എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

വിജയും വിജയ് സേതുപതിയും

വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് നായിക. തമിഴില്‍ മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലോകേഷ് കനകരാജ്.

മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച്

മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് നേരത്തെ മാര്‍ച്ച് മാസത്തില്‍ നടത്തിയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിച്ചത്. വിജയുടെ പിറന്നാള്‍ ദിനത്തിലായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂണ്‍ 22നാണ് ദളപതി വിജയുടെ ജന്മദിനം.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X