ദളപതിയുടെ ബിഗില്‍ ട്രെയിലറിനായി ആവേശത്തോടെ ആരാധകര്‍! ദീപാവലിക്ക് മുന്‍പ് ആഘോഷം തുടങ്ങാന്‍ വിജയ്

By Midhun Raj

ദളപതി വിജയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ബിഗില്‍. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെറി, മെര്‍സല്‍ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബിഗില്‍. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ ഒക്ടോബര്‍ 12ന് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

bigil

12ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറങ്ങും. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുന്നത്. നേരത്തെ ദളപതി ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക്, യോഗി ബാബു, കതിര്‍, ജാക്കി ഷ്‌റോഫ്, റീബ മോണിക്ക ജോണ്‍, അമൃത അയ്യര്‍, വര്‍ഷ ബൊലമ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ ഇത്തവണയും ഹിറ്റ് ഗാനങ്ങളുമായി എത്തിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X