കമ്മ്യൂണിസ്റ്റ് ആശയത്തിലെ തുല്യതയാണ് വിജയ് ലക്ഷ്യം വെച്ചത്, നടന്‌റെ സൈക്കിള്‍ യാത്രയില്‍ പിതാവിന്‌റെ പ്രതികരണം

By Midhun Raj

തിരഞ്ഞെടുപ്പ് ദിവസം സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയ ദളപതി വിജയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് വോട്ട് ചെയ്യാനായി സൂപ്പര്‍താരം എത്തിയത്. ചെന്നൈ നീലാങ്കരിയിലുളള ബുത്തിലാണ് വിജയ് സൈക്കിളില്‍ എത്തിയത്. വിജയ്‌ക്കൊപ്പം അകമ്പടിയായി ആരാധകരും സൂപ്പര്‍താരത്തിന്‌റെ സൈക്കിളിനെ പിന്തുടര്‍ന്ന് ബൈക്കില്‍ പോയിരുന്നു.

ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

അതേസമയം വിജയുടെ സൈക്കിള്‍ യാത്രയെ കുറിച്ച് എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പിതാവും സംവിധായകനുമായ ചന്ദ്രശേഖര്‍ മനസുതുറന്നിരുന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് വിജയ് സൈക്കിള്‍ യാത്ര നടത്തിയതെന്ന് ചന്ദ്രശേഖര്‍ പറയുന്നു. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൊതുതിരഞ്ഞെടുപ്പാണ്.

ഒരു വലിയ നടന്‍ എന്ന നിലയ്‌ക്കോ

ഒരു വലിയ നടന്‍ എന്ന നിലയ്‌ക്കോ അല്ലെങ്കില്‍ ഒരു വിഐപി എന്ന നിലയ്‌ക്കോ പോയി വോട്ട് ചെയ്യാതെ എല്ലാവരും തുല്യരാണ് എന്ന് കരുതി, ഒരു പൗരന്‍ എന്ന നിലയ്ക്ക് സാധാരണ ജനങ്ങളില്‍ ഒരാളായാണ് വിജയ് പോയത് എന്ന് താന്‍ കരുതുന്നു. എല്ലാവരും തുല്യരാണ് എന്ന കമ്മ്യൂണിസ്റ്റ് ആശയം പോലെ എന്നാണ് വിജയുടെ പിതാവ് പറയുന്നത്.

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിനും ചന്ദ്രശേഖറുടെ മറുപടി ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയത്തിലേക്ക് ആര്‍ക്ക് വേണമെങ്കിലും ഇറങ്ങാം. അതില്‍ ജയപരാജയം ജനങ്ങളുടെ കൈയില്‍ ആണെന്നും വിജയുടെ പിതാവ് പറഞ്ഞു. അതേസമയം വിജയ് സൈക്കിളില്‍ പോയത് ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എല്ലാ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയപ്പോള്‍

എല്ലാ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയപ്പോള്‍ ഇന്ധനവില വര്‍ദ്ധനയുടെ പ്രതിഷേധമല്ലെന്നും വീടിനടുത്ത് പോളിംഗ് ബുത്തായതുകൊണ്ടാണ് നടന്‍ സൈക്കിളില്‍ പോയതെന്നുമാണ് അദ്ദേഹത്തിന്‌റെ മാനേജര്‍ ട്വീറ്റ് ചെയ്തത്. പോളിംഗ് ബൂത്ത് വിജയുടെ വീടിനടുത്ത് ആയതിനാലാണ് അദ്ദേഹം സൈക്കിളില്‍ പോകാന്‍ തീരുമാനിച്ചത്. കാര്‍ എടുത്താല്‍ റോഡില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടേക്കാം.

ഇതിന് പിന്നില്‍ മറ്റൊരു ഉദ്ദേശവുമില്ല

ഇതിന് പിന്നില്‍ മറ്റൊരു ഉദ്ദേശവുമില്ല എന്നാണ് തമിഴ് സൂപ്പര്‍താരത്തിന്‌റെ മാനേജര്‍ റിയാസ് ട്വീറ്റ് ചെയ്തത്. അതേസമയം വോട്ട് ചെയ്തതിന് പിന്നാലെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി വിജയ് വിദേശത്തേക്ക് പറന്നിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ദളപതി 65 എന്ന സിനിമയുടെ ഷൂട്ടിംഗാനാണ് വിജയ് ജോര്‍ജ്ജിയയിലേക്ക് പോയത്.

അടുത്തിടെയാണ് സിനിമയുടെ പ്രഖ്യാപനം

അടുത്തിടെയാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. പൂജ ഹെഗ്ഡ നായികയാവുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് അണിയറ പ്രവര്‍ത്തകര്‍ എടുക്കുന്നത്. സണ്‍പികേഴ്‌സിന്‌റെ ബാനറില്‍ കലാനിധി മരനാണ് വിജയ് ചിത്രത്തിന്‌റെ നിര്‍മ്മാണം. മാസ്റ്ററിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് സൂപ്പര്‍ താരത്തിന്‌റെ പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ച്ചയായ വിജയചിത്രങ്ങളാണ് വിജയ്ക്ക് ലഭിക്കുന്നത്. ഇവയെല്ലാം തന്നെ നൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. തമിഴില്‍ നിലവില്‍ താരമൂല്യത്തിന്‌റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന നടനാണ് വിജയ്. നടന്‌റെ എല്ലാ സിനിമകള്‍ക്കും കോടികളുടെ ബിസിനസാണ് ഉണ്ടാവാറുളളത്.

Read more about: വിജയ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X