ദളപതി വിജയ് ചിത്രം കത്തി ബോളിവുഡിലേക്ക്! നായകനായി ഈ സൂപ്പര്‍താരം

By Midhun Raj

ദളപതി വിജയുടെ കത്തി തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമകളിലൊന്നാണ്. ഏഎര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തിയിരുന്നത്. ശക്തമാര്‍ന്നൊരു പ്രമേയം പറഞ്ഞൊരുക്കിയ സിനിമ മാസ് ചേരുവകളോടെയാണ് അവതരിപ്പിച്ചത്. വിജയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമകളില്‍ ഒന്നുകൂടിയായിരുന്നു കത്തി.

റിലീസ് ചെയ്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക് ഒരു റീമേക്ക് വരികയാണ്. ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന സിനിമയില്‍ സൂപ്പര്‍ താരം അക്ഷയ്കുമാറാണ് നായക വേഷത്തിലെത്തുന്നത്. മിഷന്‍ മംഗള്‍ സംവിധാനം ചെയ്യുന്ന ജഗന്‍ ശക്തിയാണ് കത്തി റീമേക്ക് ചിത്രം സംവിധാനം ചെയ്യുന്നത്.

Kaththi

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സംവിധായകന്‍ തന്നെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ആക്ഷന്‍ ചിത്രങ്ങളെ വേറിട്ട രീതിയില്‍ ഒരുക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ജഗന്‍ ശക്തി പറയുന്നു.

2014 ഒക്ടോബര്‍ 22നായിരുന്നു കത്തി റിലീസ് ചെയ്തിരുന്നത്. കതിരേശന്‍, ജീവാനന്ദം എന്നീ കഥാപാത്രങ്ങളായി വിജയ് എത്തിയ സിനിമയില്‍ സാമന്തയായിരുന്നു നായികയായി അഭിനയിച്ചത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വ്വഹിച്ച സിനിമയില്‍ നീല്‍ നിതിന്‍ മുകേഷ് വില്ലന്‍ വേഷത്തില്‍ എത്തി. ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായും കത്തി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X