മാസ് എന്‍ട്രിക്ക് പിന്നാലെ വിദേശത്തേക്ക് പറന്ന് ദളപതി വിജയ്, വൈറലായി ലേറ്റസ്റ്റ് ചിത്രങ്ങള്‍

By Midhun Raj

തെരഞ്ഞെടുപ്പ് ദിവസം സൈക്കിളില്‍ പോളിംഗ് ബൂത്തിലേക്ക് പോയ ദളപതി വിജയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെട്രോള്‍ വില വര്‍ധനയിലുളള നടന്റെ പ്രതിഷേധമാണ് ഇതെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ വീട്ടില്‍ നിന്നും പോളിംഗ് ബൂത്ത് അടുത്തായതുകൊണ്ടാണ് താരം സൈക്കിളില്‍ പോയതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. വിജയ്ക്ക് പുറമെ മലയാളം, തമിഴ് ഭാഷകളിലെ മിക്ക താരങ്ങളും കഴിഞ്ഞ ദിവസം വോട്ട് ചെയ്യാന്‍ എത്തിയിരുന്നു.

vijay

അതേസമയം തെരഞ്ഞെടുപ്പിന് പിന്നാലെ ദളപതി വിജയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്‌. ഏയര്‍പോര്‍ട്ടില്‍ നിന്നുളള ദളപതിയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെയാണ് വിജയ് ചെന്നൈ ഏയര്‍പോര്‍ട്ടിലെത്തിയത്. പുതിയ ചിത്രത്തിന്‌റെ ഷൂട്ടിംഗിനായി ജോര്‍ജ്ജിയയിലേക്കാണ് നടന്‍ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന വിജയുടെ പുതിയ ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമയില്‍ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ദളപതി 65 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് വിജയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

പ്രേമം നായിക മഡോണയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം

Recommended Video

Parvathy Candid Moments | FilmiBeat Malayalam

അതേസമയം കൊലമാവ് കോകില എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടങ്ങിയ സംവിധായകനാണ് നെല്‍സണ്‍. തുടര്‍ന്ന് ശിവകാര്‍ത്തികേയനെ നായകനാക്കി ഡോക്ടര്‍ എന്ന ചിത്രവും നെല്‍സണ്‍ സംവിധാനം ചെയ്തിരുന്നു. ഡോക്ടര്‍ പൂര്‍ത്തിയായ ശേഷമാണ് സംവിധായകന്‍ വിജയ് ചിത്രത്തിലേക്ക് കടന്നിരിക്കുന്നത്. ദളപതി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

Read more about: vijay വിജയ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X