തലൈവ എന്ന് നീട്ടി വിളിച്ച് ആരാധകർ!! പിന്നാലെ വരരുതെന്ന് കരുതലോടെ വിജയ്, വീഡിയോ പുറത്ത്
തമിഴിൽ മാത്രമല്ല മലയാളത്തിലും ആരാധകരുള്ള താരമാണ് ഇളയദളപതി വിജയ്. മലയാളത്തിലെ താരരാജക്കന്മാർക്ക് ഉളളതു പോലെയുളള ഫാൻസ് ആസോസിയേഷനുകൾ വിജയ്ക്കും കേരളത്തിലുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ചിത്രങ്ങളുടെ റിലീസുമായി ബന്ധപ്പെട്ട തമിഴ് പ്രേക്ഷകർ ഒരുക്കുന്ന ഫാൻസ് ഷോ കേരളത്തിലും ഉണ്ടാകാറുണ്ട്.
വിജയ്ക്ക് നൽകുന്ന സ്നേഹത്തിന്റേയും പിന്തുണയുടേയും ഇരട്ടിയാണ് ആരാധകരോട് താരത്തിനുളളത്. എപ്പോഴും ഒരു സഹോദരനെ പോലെ താരം ആരാധകർക്കിടയിൽ എത്താറുണ്ട്. അത് ചിലപ്പോൾ ശാസനയുടെ രൂപത്തുലാകും ചിലപ്പോൾ അത് കരുതലിന്റെ രൂപത്തിലാകും ഒരു കാര്യത്തിൽ മാത്രമാണ് വിജയ് തന്റെ ആരാധകരോട് മുഖം കറുത്ത് സംസാരിക്കുന്നത്. ആരാധനയുടെ പേരിൽ നടത്തുന്ന സാഹസിക പരിപാടികൾ ഒരിക്കലും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധകരോട് വിജയ് കാട്ടിയ കരുതലിന്റെ വീഡിയോയാണ്.

ദളപതി 63 ന്റെ ഷൂട്ടിങ്ങിനിടെ
സർക്കാരിന് ശേഷം പുറത്തു വരുന്ന വിജയ് ചിത്രമാണ് ദളപതി 63. താരത്തിന്റെ 63 ാം മത്തെ ചിത്രം കൂടിയാണിത്. കഴിഞ്ഞ ഒരു മാസമായി ചിത്രത്തിന്റെ ഷൂട്ട് തകൃതിയായി നടക്കുകയാണ്. ദിപാവലി റിലീസായിട്ടാണ് ചിത്രം പുറത്തു വരുന്നത്. ചെന്നൈ എസ്ആർഎം യൂണഇവേഴ്സിറ്റി ക്യാംപസിലാണ് ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ കാണാനായി ആരാധകർ ക്യാംപസ്സിനുളളിൽ ഒഴുകി എത്തുകയാണ്.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും മാസാണ്
എസ്ആർഎം ക്യാമ്പസിൽ നിന്നും മറ്റും ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ പുറത്തു വരുന്നുണ്ട്. തങ്ങളുടെ സൂപ്പർസ്റ്റാറിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും മററും ഫാൻസ് പേജുകളിലും മറ്റും ദിനം പ്രതി പ്രത്യക്ഷപ്പെടുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബൈക്കിൽ പിന്തുടർന്ന് എത്തിയ ആരാധകരോട് താരം കാട്ടിയ കരുതലിന്റെ വീഡിയോയാണ്.

തിരികെ പോകാൻ ആവശ്യപ്പെട്ടു
കാറിനു പിന്നാലെ ബൈക്കുകളിലായിട്ടാണ് കുട്ടികൾ വിജയ്ക്ക് പിന്നാലെ എത്തിയത്. തലൈവ തലൈവ എന്ന് ആർപ്പ് വിളിയ്ക്കുന്നുമുണ്ടായിരുന്നു. കാറിനുളളിൽ ഇരുന്ന് കണ്ട താര വണ്ടി സ്ലോ ചെയ്യുകയും അഭിവാദ്യം ചെയ്യുപ്പോലെ കൈ ഉയർത്തി കാണിക്കുകയും ചെയ്തു. ശേഷം വാഹനത്തെ ഫോളോ ചെയ്യാതെ തിരികെ പോകാനും താരം ആവശ്യപ്പെട്ടു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയില് വൈറലാകുന്നത്. ഇതു മുൻപും സാഹസിക പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് ആരാധകരോട് വിജയ് ആവശ്യപ്പെടാറുണ്ട്.

ദളപതി 63യ്ക്ക് ഏറെ പ്രത്യേകത
തെറി, മെർസൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണിത്. ഏറെ കാലങ്ങൾ ശേഷം വിജയും നയൻതാരയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് 2009 ൽ പുറത്തിറങ്ങിയ വില്ല് എന്ന ചിത്രത്തിലായിരുന്നു ഇരു താരങ്ങളും ഒന്നിച്ചെത്തിയത്. നയൻസ്-വിജയ് കോമ്പോ പ്രേക്ഷകർക്കിടയിൽ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. വിജയ് 63 ൽ ഒരു നീണ്ട നിര തന്നെ അണിനിരക്കുന്നുണ്ട്. കതിർ, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Exclusive Video of #Thalapathy #Vijay from #Thalapathy63 Spot. @actorvijay @Thalapathy63Off #Thalapathy63Off pic.twitter.com/MxsNryhk2Y
— #Thalapathy63 (@Thalapathy63Off) March 6, 2019


Click it and Unblock the Notifications