twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗിലിന് പിന്നാലെ ദളപതിയുടെ മാസ്റ്ററും കേരളത്തിലെത്തിക്കാന്‍ പൃഥ്വി, ഒപ്പം ലിസ്റ്റിന്‍ സ്റ്റീഫനും

    By Midhun Raj
    |

    ദളപതി വിജയുടെ മാസ്റ്റര്‍ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് മാസ്റ്റര്‍, ദളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് മാസ്റ്ററിന് ഹൈപ്പ് കൂടിയത്. സിനിമയുടെതായി മുന്‍പ് പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വിജയ് കോളേജ് അധ്യാപകനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അഭിനയിച്ചത്.

    Recommended Video

    Prithviraj and listin stephen to distribute master in kerala

    master

    മാളവിക മോഹനന്‍ നായികയായ ചിത്രത്തില്‍ നാസര്‍, ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, ഗൗരി കിഷന്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തില്‍ ഒരുങ്ങിയ പാട്ടുകളും മുന്‍പ് മാസ്റ്ററിന്റെതായി തരംഗമായി. അതേസമയം വിജയ് ചിത്രം കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് മാസ്റ്റര്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

    മുന്‍പ് വിജയ് ചിത്രമായ ബിഗിലും കേരളത്തില്‍ എത്തിച്ചത് ഇവര്‍ തന്നെയായിരുന്നു. ദളപതി ചിത്രം പൊങ്കല്‍ റിലീസായി ജനുവരിയില്‍ തിയ്യേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. തമിഴ്‌നാട്ടില്‍ തിയ്യേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ചിത്രം അടുത്ത മാസം തന്നെ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ തിയ്യേറ്റര്‍ ഉടമകളും മാസ്റ്ററിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തിലും കിട്ടുന്ന സ്വീകാര്യതയും കളക്ഷനും പരിഗണിച്ചാണ് ഒരുമിച്ചുളള റിലീസിനായി ആലോചിക്കുന്നത്.

    മുന്‍പ് എപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന മാസ്റ്റര്‍ കോവിഡ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് വിജയ് ചിത്രത്തിന്‌റെ റിലീസ് മാസങ്ങളോളം നീണ്ടുപോയി. അടുത്തിടെയാണ് ചിത്രം ഒടിടി റിലീസല്ലെന്നും തിയ്യേറ്ററുകളില്‍ തന്നെ എത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇതേകുറിച്ചുളള അറിയിപ്പുമായി എത്തിയത്. ഈ സമയത്ത് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെ അതീജിവിക്കാന്‍ ഇത് ആവശ്യമാണ്. തമിഴ് ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് തിയ്യേറ്ററര്‍ ഉടമകള്‍ ഞങ്ങളോടൊപ്പം നില്‍ക്കണമെന്നും പിന്തുണ നല്‍കണമെന്നും പത്രക്കുറിപ്പിലൂടെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

    Read more about: vijay prithviraj
    English summary
    thalapathy vijay's master kerala rights bagged by prithviraj sukumaran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X