മാസ്റ്റര്‍ ടിക്കറ്റിനായി മാസ്‌ക്കും സാമൂഹിക അകലവുമില്ലാതെ ആളുകള്‍, അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു
ദളപതി വിജയുടെ മാസ്റ്റര്‍ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൊങ്കല്‍ റിലീസായി ജനുവരി 13നാണ് ദളപതി ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് മാസ്റ്റര്‍. റിലീസിന് നാല് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തിയ്യേറ്ററുകളില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. നൂറുകണക്കിന് ആരാധകരാണ് ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ തമിഴ്‌നാട്ടിലെ തിയ്യേറ്ററുകളില്‍ എത്തുന്നത്.

മിക്ക തിയ്യേറ്ററുകളിലും വലിയ ജനതിരക്കാണ് ഉണ്ടായത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകള്‍ തിയ്യേറ്ററിന് അകത്തും പുറത്തുമായി നില്‍ക്കുന്നതിന്‌റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പിന്നാലെ ഇവരെ വിമര്‍ശിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയുളള തിക്കും തിരക്കും വൈറസ് വ്യാപനം കൂടാന്‍ കാരണമാകുമെന്നാണ് പലരും പറയുന്നത്.
ചെന്നൈയിലെ റാം സിനിമാസ്, രോഹിണി തിയ്യേറ്റര്‍ എന്നിവടങ്ങില്‍ നിന്നുളള ചിത്രങ്ങളും വീഡിയോസുമാണ് കൂടുതലായി പ്രചരിക്കുന്നത്. അതേസമയം തിയ്യേറ്ററര്‍ ഉടമകള്‍ക്കെതിരെ പരാതിയുമായി ആരാധകരും എത്തുന്നുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് കാര്യക്ഷമമാക്കാത്തതാണ് തിയ്യേറ്ററുകളില്‍ ഇത്രയും തിരക്കുണ്ടാകാന്‍ കാരണമായതെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം എപ്രിലില്‍ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു മാസ്റ്റര്‍. എന്നാല്‍ കോവിഡ് വ്യാപനം മൂലം മാറ്റിവെക്കേണ്ടി വന്നു. പിന്നീട് ദീപാവലിക്ക് റിലീസ് ചെയ്യാന്‍ പ്ലാനുകള്‍ ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല.
തുടര്‍ന്നാണ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനം മാസ്റ്റര്‍ ടീമില്‍ നിന്നുണ്ടായത്. മാസ്റ്റര്‍ പൊങ്കല്‍ ആഘോഷ സമയത്ത് എത്തുമെന്ന് അറിയിച്ചതോടെ സിനിമ കാണാനുളള എല്ലാവരുടെയും ആകാംക്ഷ കൂടി. നേരത്തെ വിജയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തമിഴ്നാട്ടിലെ തിയ്യേറ്ററുകളില്‍ നൂറ് ശതമാനം സീറ്റുകളില്‍ ആളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതില്‍ വലിയ പ്രതിഷേധങ്ങളും കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉത്തരവ് പിന്‍വലിക്കണമെന്ന സമര്‍ദ്ദവും ഉണ്ടായതോടെ അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ എന്ന ഉത്തരവ് വന്നു.
കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം


Click it and Unblock the Notifications