Just In
- 19 min ago
എഴുന്നേറ്റ് നില്ക്കാന് പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി, നേരിട്ട പ്രതിസന്ധിയെ കുറിച്ച് ബാല
- 20 min ago
ഉപ്പും മുളകിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ശക്തം, കുറിപ്പ് വൈറല്‍, ചര്‍ച്ചയാക്കി ആരാധകര്‍
- 57 min ago
ഉപ്പും മുളകിലെ നീലുവിന് ഇങ്ങനെ മാറാനാവുമോ? പുത്തന്‍ മേക്കോവര്‍ അടിപൊളിയെന്ന് ആരാധകര്‍
- 1 hr ago
ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റ പ്രൊഫൈല്‍ ഹാക്ക് ചെയ്തു, ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്കി നസ്രിയ
Don't Miss!
- Sports
ഐതിഹാസിക ജയം; ടീം ഇന്ത്യയ്ക്ക് 5 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ
- News
കൊവാക്സിന് ആര്‍ക്കൊക്കെ ഉപയോഗിക്കാം? മാര്‍ഗരേഖ പുറത്തിറക്കി ഭാരത് ബയോടെക്ക്
- Automobiles
ഡീസൽ എഞ്ചിനുകളിലേക്ക് മാരുതിയുടെ മടക്കം; ആദ്യം എത്തുക എർട്ടിഗയിലും സിയാസിലും
- Finance
ഡിജിറ്റൽ ഗോൾഡ് വാങ്ങാം അപ്സ്റ്റോക്സിലൂടെ; നിങ്ങൾ അറിയേണ്ടതെല്ലാം
- Lifestyle
മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതി
- Travel
വാര് ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാനൊരുങ്ങി മണിപ്പൂര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കലിപ്പ് മൂഡില്‍ ദളപതി വിജയ്, മാസ്റ്ററിന്റെ ഡയലോഗ് പ്രൊമോ വീഡിയോ വൈറല്‍
ദളപതി വിജയുടെ മാസ്റ്റര്‍ റിലീസിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ജനുവരി 13ന് പൊങ്കല്‍ റിലീസായിട്ടാണ് എത്തുന്നത്. മക്കള്‍ സെല്വന് വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. വിജയ് കോളേജ് അധ്യാപകനായി എത്തുന്ന മാസ്റ്ററില്‍ വമ്പന്‍ താരനിര തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.
ദളപതി ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വിജയുടെ പതിവ് സിനിമകള്‍ പോലെ മാസ് ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തികൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് സംവിധായകന് ലോകേഷ് കനകരാജ് പുതിയ ചിത്രവുമായി എത്തുന്നത്.
അതേസമയം മാസ്റ്ററിന്റെതായി പുറത്തിറങ്ങിയ പുതിയ ഡയലോഗ് പ്രൊമോ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുളള പ്രൊമോ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ യൂടൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയില്‍ കലിപ്പ് മൂഡിലുളള വിജയുടെ കഥാപാത്രത്തെയാണ് കാണിക്കുന്നത്. മാളവിക മോഹനാണ് ഇത്തവണ ദളപതിയുടെ നായികയായി എത്തുന്നത്. ഒപ്പം ആന്‍ഡ്രിയ ജെര്‍മിയാഹ്, അര്ജുന് ദാസ്, ശാന്തനു ഭാഗ്യരാജ്, ഗൗരി കിഷന് തുടങ്ങിയവരും വിജയ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
അനിരുദ്ധ് രവിചന്ദറാണ് ഇത്തവണ വിജയ് ചിത്രത്തിന് സംഗീതമൊരുക്കിയിരുക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം തന്നെ മുന്‍പ് തരംഗമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം എപ്രിലില്‍ തിയ്യേറ്ററുകളില്‍ എത്തേണ്ട ചിത്രം കോവിഡ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മാസ്റ്ററിന്റെ റിലീസ് ഡേറ്റ് വീണ്ടും പ്രഖ്യാപിച്ചത്.
ബഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് വിജയുടെ പുതിയ സിനിമ എത്തുന്നത്. വിജയുമായുളള തമിഴ്നാട് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസം നൂറ് ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് ഉത്തരവിറക്കിയത്. വിജയ് ചിത്രത്തിനൊപ്പം ചിമ്പുവിന്റെ എറ്റവും പുതിയ സിനിമയായ ഈശ്വരനും പൊങ്കല്‍ സമയത്താണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.