ദളപതിയുടെ മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് തന്നെ! പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വീണ്ടും ആരംഭിച്ചു
ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് തമിഴ് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത്. വിജയ് കോളേജ് അധ്യാപകനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വിജയ് പാടിയത് അടക്കുളള ഗാനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തത്. എപ്രിലിലായിരുന്നു മാസ്റ്ററിന്റെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ കോവിഡ് 19 വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇത് ആരാധകരെ ഒന്നടങ്കം നിരാശരാക്കുകയും ചെയ്തു. തുടര്‍ന്ന് വിജയുടെ ജന്മദിനമായ ജൂണ്‍ 22ന് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും സ്ഥിരീകരണമുണ്ടായിരുന്നില്ല.

ആദ്യം അതിജീവിക്കാം എന്നിട്ട് ആഘോഷിക്കാം എന്നായിരുന്നു മാസ്റ്റര്‍ സംവിധായകന്‍ ലോകേഷ് കനകരാജാണ് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരുന്നത്. അതേസമയം തന്നെ മാസ്റ്റര്‍ ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിനിമ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകുന്നത് തിയ്യേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാത്രമാണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

മാസ്റ്ററിന്റെ റിലീസ് നേരത്തെ എപ്രില്‍ 9 നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊറോണ ഭീതിയില്‍ തിയ്യേറ്ററുകള്‍ അടച്ചിട്ടതിനാല്‍ റിലീസ് നീണ്ടു. ഇപ്പോഴിതാ മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വീണ്ടും പുനരാരംഭിച്ചതായി സംവിധായകന്‍ ലോകേഷ് കനകരാജ് അറിയിച്ചിരിക്കുകയാണ്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യാന്‍ അനുമതി ലഭിച്ചതിനാല്‍ അത് പൂര്‍ത്തിയാക്കാനുളള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

ദളപതി വിജയും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. മാളവികാ മോഹനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍, ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, ഗൗരി കിഷന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളാണ്.

മാസ്റ്ററിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലെറ്റ് മീ സിങ് എ കുട്ടി സ്റ്റോറി എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 15നായിരുന്നു വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നത്. രജനികാന്ത് ചിത്രം പേട്ടയ്ക്ക് പിന്നാലെയാണ് വിജയ് ചിത്രത്തിലും മക്കള്‍ സെല്‍വന്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. വിജയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു സിനിമയായിരിക്കും മാസ്റ്ററെന്ന് സംവിധായകന്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു. ഇത്തവണ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് നടന്‍ എത്തുന്നത്


Click it and Unblock the Notifications











