വിജയ് ലുക്ക് മാറ്റുമെന്ന് പറഞ്ഞപ്പോള്‍ ആരെങ്കിലും ഇങ്ങനെ കരുതിയിരുന്നോ? സർക്കാർ കിടുക്കി...

കേരളത്തിലും തമിഴ്‌നാട്ടിലും വലിയ ആരാധകരുള്ള താരമാണ് ഇളയദളപതി വിജയ്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ മെര്‍സല്‍ മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കത്തിയ്ക്ക് ശേഷം വിജയിയെ നായകനാക്കി ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ്.

സാധാരണ ബനിയന് മുകളില്‍ ഷര്‍ട്ട് ഇടുന്നതാണ് വിജയ് സ്റ്റൈല്‍ എന്ന് പറയുന്നവര്‍ക്ക് കടുത്ത തിരിച്ചടി കിട്ടിയിരിക്കുകയാണ്. ഇത്തവണ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തിയാണ് വിജയ് ഞെട്ടിച്ചിരിക്കുന്നത്. മാത്രമല്ല പൊളിക്കറ്റല്‍ ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന് കിടിലനൊരു പേരും ഇട്ടിരിക്കുകയാണ്.

വിജയിയുടെ പിറന്നാള്‍

വിജയിയുടെ പിറന്നാള്‍

ഇന്ന് തമിഴ്‌നാടിന്റെ പ്രിയപ്പെട്ട ഇളയദളപതി വിജയ് 43-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആരാധകരും പ്രിയതാരത്തിന്റെ പിറന്നാള്‍ സന്തോഷത്തിലാണ്. അതിനിടെ വിജയിയ്ക്ക് പിറന്നാള്‍ സമ്മാനവുമായി ആര്‍ മുരുകദോസും സംഘവും എത്തിയിരിക്കുകയാണ്. വിജയിയ്ക്ക് മാത്രമല്ല ഇന്നത്തെ ദിവസം ആരാദകര്‍ക്ക് ആഹ്ലാദിക്കാനുള്ള എല്ലാം അതിലുണ്ടായിരുന്നു. സാധാരണ ഒരു സിനിമ റിലീസിനെത്തിയാല്‍ കിട്ടുന്നതിനെക്കാള്‍ പിന്തുണയായിരുന്നു വിജയ് ചിത്രത്തില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററിന് ലഭിച്ചിരുന്നത്.

വിജയ് ചിത്രം

വിജയ് ചിത്രം

ഹിറ്റ് മേക്കര്‍ ആര്‍ മുരുകദോസ് വീണ്ടുമൊരു വിജയ് ചിത്രവുമായി വരുമെന്ന് പറഞ്ഞപ്പോള്‍ ആരും ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇത്തവണ സിനിമയുടെ പേര് പുറത്ത് വിട്ട് പുതിയൊരു പോസ്റ്റര്‍ കൂടി വന്നതോടെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് കിട്ടിയിരിക്കുന്നത്. കത്തിയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പൊളിക്കറ്റല്‍ ആക്ഷന്‍ ത്രില്ലറായ പുതിയ ചിത്രത്തിന് 'സര്‍ക്കാര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ദളപതി 62 എന്ന് പറഞ്ഞിരുന്ന ചിത്രത്തിന്റെ പേര് ഇന്നലെയാണ് പുറത്ത് വിട്ടത്. സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് അജിത്ത്, രജനികാന്ത് എന്നിവരെല്ലാം പരീക്ഷിച്ച് ഹിറ്റായ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. ഇതുവരെ ചെയ്തിരുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ഗെറ്റപ്പിലായിരിക്കും സിനിമയില്‍ വിജയ് അഭിനയിക്കുന്നതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുടിയും താടിയുമെല്ലാം അതിന് വേണ്ടി പല പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അണിയറിയല്‍ നിന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇനി വേറെ ഗെറ്റപ്പുകളുണ്ടോ എന്നറിയാന്‍ അടുത്ത പോസ്റ്റര്‍ കൂടി വരണം. അതേ സമയം ഷൂട്ടിംഗ് നടക്കുന്ന സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് വിജയ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചിത്രീകരണത്തിനിടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പുറത്ത് വരുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു താരത്തിന്റെ ഇത്തരമൊരു നീക്കം.

റിലീസ്

റിലീസ്

സര്‍ക്കാരില്‍ വിജയിക്കും കീര്‍ത്തിയ്ക്കുമൊപ്പം വരലക്ഷ്മി ശരത് കുമാര്‍, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി, പാല കറുപ്പയ്യ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദീപാവലിയ്ക്ക് മെര്‍സല്‍ എത്തിയപ്പോള്‍ ഇത്തവണത്തെ ദീപാവലി കണക്കിലെടുത്താണ് സര്‍ക്കാര്‍ വരുന്നത്. സര്‍ക്കാര്‍ ദീപാവലിയ്ക്ക് റിലീസിനെത്തുമ്പോള്‍ നടിപ്പിന്‍ നായകന്‍ സൂര്യയുടെ എന്‍ജികെ എന്ന ചിത്രവും അതേ സമയത്തായിരിക്കും തിയറ്ററുകളിലേക്ക് റിലീസിനെത്തുന്നത്. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവി, രാഹുല്‍ പ്രീത് സിംഗ്, ജഗപതി ബാബു, രാംകുമാര്‍ ഗണേശന്‍, ഇളവരസ്, ബാല സിംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X