ആരാധകര്‍ക്ക് വേണ്ടി കാരവാന് മുകളില്‍ കയറി സെല്‍ഫി എടുത്ത് വിജയ്! വൈറല്‍ വീഡിയോ
Recommended Video
ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് വിജയ്. മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ചോദ്യം ചെയ്യലിനായി വിജയ്‌യെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയിരുന്നു. ഷൂട്ടിന് തിരിച്ചെത്തിയ താരത്തെ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

ലൊക്കേഷനില്‍ എത്തിയ ശേഷം വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൈവീശി കാണിച്ചതിന് പിന്നാലെ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നുമുണ്ട് താരം. നിലവില്‍ മാസ്റ്ററിന്റെ ഷൂട്ടിംഗ് തമിഴ്‌നാട്ടിലെ ദിണ്ടിക്കലില്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത്.
മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. മാളവിക മോഹന്‍, ഗൗരി കിഷന്‍, ആന്റണി ദാസ് തുടങ്ങിയവരും സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.


Click it and Unblock the Notifications