twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദളപതി 65 ഒരുക്കുന്നത് കൊലമാവ് കോകില സംവിധായകന്‍, പ്രഖ്യാപിച്ച് സണ്‍ പിക്‌ചേഴ്‌സ്‌

    By Midhun Raj
    |

    ദളപതി വിജയുടെ എറ്റവും പുതിയ ചിത്രമായ മാസ്റ്ററിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം പൊങ്കല്‍ സമയത്ത് തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി വില്ലനാവുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം മാസ്റ്ററിന് പിന്നാലെ വിജയുടെ പുതിയൊരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊലമാവ് കോകില ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയനായ നെല്‍സണ്‍ ദിലീപ് കുമാറാണ് വിജയുടെ പുതിയ സിനിമയൊരുക്കുന്നത്.

    thalapathy-vijay

    ദളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. മാസ്റ്ററിന് പിന്നാലെ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ വിജയ് ചിത്രം ഇന്ന് പ്രഖ്യാപിച്ചത്. ഒപ്പം വിജയും നിര്‍മ്മാതാവ് കലാനിധി മാരനും, സംവിധായകനും ഉളള ഒരു വീഡിയോയും സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ടു.

    നെല്‍സണ്‍ ദിലീപ് കുമാറിന്റെ ആദ്യ ചിത്രമായ കൊലമാവ് കോകില മുന്‍പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നാലെ ശിവകാര്‍ത്തികേയനെ നായകനാക്കി ഡോക്ടര്‍ എന്നൊരു ചിത്രവും നെല്‍സണ്‍ സംവിധാനം ചെയ്തു. ഡോക്ടറിലെ ചെല്ലമ്മ എന്ന ഗാനം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഡോക്ടറിന് പിന്നാലെയാണ് ദളപതി വിജയെ നായകനാക്കിയുളള പുതിയ ചിത്രവുമായി സംവിധായകന്‍ എത്തുന്നത്.

    അതേസമയം കോവിഡ് വ്യാപനം കാരമാണ് വിജയ് ചിത്രം മാസ്റ്ററിന്‌റെ റിലീസ് വൈകിയത്‌. സിനിമ ആദ്യം തിയ്യേറ്ററുകളില്‍ തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ അറിയിച്ചിരുന്നു. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണിത്. വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമയെന്ന നിലയിലാണ് മാസ്റ്ററിന് ഹൈപ്പ് കൂടിയത്. വമ്പന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് വിജയുടെ നായിക. മാസ്റ്റര്‍ ടീസര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

    വീഡിയോ

    Read more about: vijay
    English summary
    thalapthy vijay to collaborate director nelson dilipkumar for upcoming action thriller
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X