»   » ബാഹുബലിയ്ക്ക് ശേഷം തനിയ്ക്ക് ആരാധകര്‍ കൂടിയെന്ന് തമന്ന

ബാഹുബലിയ്ക്ക് ശേഷം തനിയ്ക്ക് ആരാധകര്‍ കൂടിയെന്ന് തമന്ന

Posted By:
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തമന്ന. ബാഹുബലിയില്‍ അഭിനയിച്ചുവെന്ന് മാത്രമല്ല, ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ വേഷമാണ് തമന്ന ചെയ്തത്.

തമന്ന ഇത്രയും നന്നായി ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ലെന്ന്, ബാഹുബലി കണ്ടിട്ട് പലരും പറയുകയുണ്ടായി. പക്ഷേ അങ്ങനെ കേള്‍ക്കുമ്പോള്‍ തനിയക്ക് സന്തോഷം മാത്രമാണെന്ന് തമന്ന പറയുന്നു.

tamanna

മഹേന്ദ്ര ബാഹുബലിയുടെ പ്രണയിനിയായും, ഒരു പോരാളിയുടെ വേഷവുമാണ് തമന്ന ബാഹുബലിയില്‍ അവതരിപ്പിച്ചത്. തനിയ്ക്ക് അവാര്‍ഡ് ലഭിക്കുന്നു എന്നതല്ല, ബാഹുബലിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലാണ് ഞാന്‍ അഭിമാനിക്കുന്നതെന്നും തമന്ന പറഞ്ഞു.

ഇപ്പോള്‍ സ്റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ പോയാല്‍ ബാഹുബലിയിലെ നായിക എന്ന നിലയില്‍ തനിയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. അതോടൊപ്പം ബാഹുബലിയ്ക്ക് ശേഷം തനിയ്ക്ക് ആരാധകര്‍ കൂടിയെന്നും തമന്ന പറയുന്നു.

English summary
thamannah about ss rajamouli's baahubali.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam