കണ്ണെ കലൈമാനെയുമായി തമന്നാ ഭാട്ടിയ എത്തുന്നു! ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്! കാണൂ
തെന്നിന്ത്യന്‍ സിനിമയിലെ താരറാണിമാരിലൊരാളാണ് തമന്ന ഭാട്ടിയ. ഹിന്ദി സിനിമയിലൂടെ അരങ്ങേറിയ തമന്ന തെന്നിന്ത്യന്‍ സിനിമാ ലോകത്തു കൂടിയായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും കൂടുതലായി ചെയ്താണ് തമന്ന സിനിമാ രംഗത്ത് തിളങ്ങിയിരുന്നത്.
സൂപ്പര്‍ താര ചിത്രങ്ങളിലായിരുന്നു തമന്ന കൂടുതലായി അഭിനയിച്ചിരുന്നത്. തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഇപ്പോഴും തിരക്കേറിയ നായികമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. തമിഴില്‍ ഉദയാനിധി സ്റ്റാലിനൊപ്പമുളള ചിത്രമാണ് തമന്നയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്.കണ്ണൈ കലൈമാനെ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വിജയ് സേതുപതി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സീനു രാമസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റെഡ് ജയന്റ് മൂവിസിന്റെ ബാനറില്‍ ഉദയാനിധി സ്റ്റാലിന്‍ തന്നെയാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ കര്‍ഷകനായിട്ടാണ് ഉദയനിധി എത്തുന്നത്. ധര്‍മ്മദുരൈ എന്ന വിജയ് സേതുപതി ചിത്രത്തിനു ശേഷം തമന്നയും സീനു രാമസാമിയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് കണ്ണെ കലൈമാനെ.വൈരമുത്തുവിന്റെ വരികള്‍ക്ക് യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഉദയാനിധി സ്റ്റാലിന്‍ ചിത്രത്തിനു ശേഷവും നിരവധി ചിത്രങ്ങള്‍ തമന്നയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിരഞ്ജീവിയുടെ പുതിയ ചിത്രം സൈറാ നരസിംഹ റെഡ്ഡി,ദാറ്റ് ഈസ് മഹാലക്ഷ്മി, ഖാമോഷി തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications