»   » വിക്രം പടത്തെ ചൊല്ലിയുള്ള വിവാദം തീരുന്നില്ല

വിക്രം പടത്തെ ചൊല്ലിയുള്ള വിവാദം തീരുന്നില്ല

Posted By:
Subscribe to Filmibeat Malayalam
Vikram
വിക്രം നായകനായ 'താണ്ഡവ'ത്തെ ചുറ്റിപറ്റിയുയരുന്ന വിവാദങ്ങള്‍ക്ക് അവസാനമാകുന്നില്ല. താണ്ഡവത്തിനെതിരെ പരാതിയുയരാന്‍ കാരണക്കാരനായ പൊന്നുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ സംസാരവിഷയം.

താണ്ഡവത്തെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ഇതനുസരിച്ച് പൊന്നുസ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം താണ്ഡവത്തിന്റെ സംവിധായകനായ എ എല്‍ വിജയ് നിര്‍മ്മിക്കുമെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍ വിജയ് ഇത് നിഷേധിച്ചു. താണ്ഡവത്തെ പറ്റി കേള്‍ക്കുന്ന വാര്‍ത്തകളൊന്നും വിശ്വസിക്കരുതെന്നാണ് സംവിധായകന് പറയാനുള്ളത്. താന്‍ ഒരു സംവിധായകന്‍ മാത്രമാണെന്നും നിര്‍മ്മാതാവല്ലെന്നും വാര്‍ത്തയോട് പ്രതികരിക്കവേ വിജയ് പറഞ്ഞു.

പൊന്നുസ്വാമിയെന്ന സംവിധാന സഹായിയുടെ തിരക്കഥ മോഷ്ടിച്ചാണ് സംവിധായകന്‍ എ എല്‍ വിജയ് 'താണ്ഡവം' ഒരുക്കിയതെന്ന വാര്‍ത്ത വിവാദമായിരുന്നു. എന്നാല്‍ സംവിധായകന്‍ വിജയ് ഇത് നിഷേധിച്ചു. കേസ് മുന്‍പേ തന്നെ കോടതിയില്‍ തീര്‍പ്പായതാണെന്നാണ് വിജയ് പറയുന്നത്. രണ്ടു കഥകളിലും നായകന്‍ അന്ധനാണ്. ഇതുകൊണ്ടു മാത്രമാണ് ചിത്രം കോടതി കയറേണ്ടി വന്നതെന്നുമാണ് സംവിധായകന്റെ വാദം.

എന്തായാലും താണ്ഡവം പ്രേക്ഷകര്‍ ഏറ്റുവാങ്ങി. നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശനം തുടരുന്നു. ഇതിനിടെ സിനിമയുടെ ദൈര്‍ഘ്യം കൂടുതലാണെന്നും പരാതിയുയര്‍ന്നു. ഇതെ തുടര്‍ന്ന് പത്തു മിനിറ്റ് കുറച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.

English summary
The D-day for the much hyped film, Thandavam has hit the screensamidst much controversy and drama

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam