തനി ഒരുവന്‍ 2വിലെ ജയം രവി കഥാപാത്രം, മിത്രന്‍ ഐപിഎസിന്റെ പുതിയ ദൗത്യം?
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ഹിറ്റായി മാറിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുകയാണ്. ആദ്യ ഭാഗത്തിന്റെ മൂന്നാം വാര്‍ഷിക ദിവസം അര്‍ദ്ധരാത്രി 12 മണിക്ക്. നായകനും വില്ലനും തുല്യ ശക്തികളായി പോരടിച്ച് പ്രേക്ഷകരെ ത്രസിപ്പിച്ച തനി ഒരുവന്‍ രണ്ടാം ഭാഗമാണ് ത്രില്ലും സസ്‌പെന്‍സും നിലനിര്‍ത്തി സംവിധായകന്‍ മോഹന്‍രാജയും നടന്‍ ജയം രവിയും ചേര്‍ന്ന് പ്രഖ്യാപിച്ചത്. പിന്നീട്, സോഷ്യല്‍ മീഡിയയില്‍ തനി ഒരുവന്‍ 2 തരംഗം സൃഷ്ടിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് രണ്ടാം ഭാഗത്തേക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തല്‍ സംവിധായകന്‍ പ്രേക്ഷകരോട് പങ്കുവയ്ക്കുന്നത്.
വില്ലനായി എത്തിയ അരവിന്ദ് സ്വാമിയും നായകന്‍ ജയം രവിയും തമ്മിലുള്ള ഒരു ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം ആയിരുന്നു ഒന്നാം ഭാഗം. രണ്ടാം ഭാഗത്തിലും വില്ലനും നായകനും തമ്മിലുള്ള രസകരവും ത്രില്ലിംഗുമായ ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം തന്നെയായിരിക്കും ചിത്രം. ഐപിസ് ട്രെയിനിംഗ് പൂര്‍ത്തിയാക്കി എത്തിയ മിത്രന്‍ ഐപിഎസിന്റെ പുതിയ ദൗത്യമാണ് രണ്ടാം ഭാഗത്തിന്റെ കഥാതന്തു.

ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ ഒരുങ്ങുന്ന ചിത്രത്തിനായി തെന്നിന്ത്യയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കും. മിത്രന്‍ ഐപിഎസ് എന്ന നായക കഥാപാത്രത്തിനൊപ്പമുള്ള മറ്റ് പ്രധാന കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ വെള്ളിത്തിരയിലെത്തും. സോഷ്യല്‍ മീഡിയകളില്‍ തനി ഒരുവനുള്ള പിന്‍ബലം തന്നെയാണ് രണ്ടാം ഭാഗത്തിന്റെ അടിത്തറ.
തനി ഒരുവന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മോഹന്‍രാജ സംവിധാനം ചെയ്ത വേലൈക്കാരനും തിയറ്ററില്‍ മികച്ച വിജയം നേടി. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ വില്ലന്‍. തനി ഒരുവനിലും വേലൈക്കാരനിലും നയന്‍താരയായിരുന്നു നായിക. തനി ഒരുവന്റെ രണ്ടാം വരവില്‍ ആരായിരിക്കും നായിക എന്നതും പ്രേക്ഷകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.


Click it and Unblock the Notifications











