മലയാളത്തിന്റെ വില്ലനാണ്; 14 വയസിൻ്റെ വ്യത്യാസമുണ്ടെങ്കിലും രാഹുല്‍ ദേവുമായിട്ടുള്ള പ്രണയത്തെ കുറിച്ച് മുക്ത

സിനിമാ താരങ്ങള്‍ക്കിടയിലുള്ള പ്രണയം എല്ലാ കാലത്തും വലിയ ചര്‍ച്ചയാവാറുള്ളതാണ്. ഇപ്പോഴിതാ നടന്‍ രാഹുല്‍ ദേവിന്റെ പ്രണയവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് ശ്രദ്ധേയമാവുന്നത്. ബോളിവുഡില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാറുള്ള രാഹുല്‍ മലയാളത്തിലും തമിഴിലുമെല്ലാം വില്ലന്‍ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അങ്ങനെ മലയാളികള്‍ക്കും ഏറെ സുപരിചിതനാണ്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

ഇപ്പോഴിതാ രാഹുലും നടി മുക്തയും തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ട് ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി മാറിയിരുന്നു. അതിനൊക്കെയുള്ള മറുപടി മുക്ത തന്നെ ആരാധകരോട് പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.

പ്രണയത്തെ കുറിച്ച് മുക്ത

വളരെയധികം ജനപ്രീതി നേടിയ നടനാണ് രാഹുല്‍ ദേവ്. ബാല്യകാല സുഹൃത്തായിരുന്ന റീനയെ ആണ് താരം വിവാഹം കഴിക്കുന്നത്. വര്‍ഷങ്ങളോളം ഇരുവരും വളരെ സന്തുഷ്ടരായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോയി. ഇതിനിടയിലാണ് റീനയ്ക്ക് ക്യാന്‍സര്‍ വരുന്നതും 2009 ല്‍ മരിക്കുന്നതും. റീനയുമായുള്ള ബന്ധത്തില്‍ ഒരു കുഞ്ഞും താരത്തിനുണ്ട്. ഭാര്യയുടെ വേര്‍പാട് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറം രാഹുല്‍ മറ്റൊരു പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ശ്രദ്ധേയമാവുന്നത്.

 പ്രണയത്തെ കുറിച്ച് മുക്ത

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടി മുക്ത ഗോഡ്സെയുമായി രാഹുല്‍ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. തുടക്കത്തില്‍ ഇതേ കുറിച്ച് താരങ്ങള്‍ വ്യക്തത വരുത്തിയിരുന്നില്ല. എന്നാല്‍ 2015 ല്‍ പ്രണയം സത്യമാണെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തു. പിന്നീട് ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലായിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് മുക്ത ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.

 പ്രണയത്തെ കുറിച്ച് മുക്ത

രാഹുലിനൊപ്പം ആയിരിക്കുന്ന സമയങ്ങളിള്‍ ഞാന്‍ അത്രയധികം കംഫര്‍ട്ടിബിള്‍ ആണെന്നാണ് മുക്ത പറയുന്നത്. എനിക്ക് രാഹുലുമായി പതിനാല് വയസിന്റെ വ്യത്യാസമുണ്ട്്. അതൊന്നും ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നങ്ങളും ഇതുവരെ സൃഷ്ടിച്ചിട്ടില്ല. ഈ ബന്ധത്തിലൂടെ രണ്ട് പേര്‍ക്കും വലിയ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തിലൂടെ മുക്ത പറയുന്നു. രാഹുലുമായുള്ള പ്രണയം നല്ലൊരു തീരുമാനമായിരുന്നുവെന്ന് കൂടി നടി സൂചിപ്പിച്ചിരിക്കുകയാണ്.

പ്രണയത്തെ കുറിച്ച് മുക്ത

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ സിനിമകളില്‍ വില്ലന്‍ വേഷത്തിലെത്തി മലയാളത്തില്‍ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് രാഹുല്‍ ദേവ്. മുക്ത അരവിന്ദ് സ്വാമിയുടെ ഭാര്യയായി തനി ഒരുവന്‍ എന്ന ചിത്രത്തിലഭിനയിച്ച് കൈയടി വാങ്ങിയിരുന്നു. താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് ആരാധകര്‍. എന്നും സന്തുഷ്ടരായി കഴിയണമെന്നുള്ള ഉപദേശവും ആരാധകര്‍ നല്‍കുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X