»   »  നയന്‍താരയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്; അതെന്താ ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലേ...

നയന്‍താരയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്; അതെന്താ ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലേ...

Posted By:
Subscribe to Filmibeat Malayalam

നയന്‍താര ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നെല്ലാം അല്പം വിട്ടു നില്‍ക്കുകയാണെന്ന് തോന്നുന്നു. രണ്ടാം വരവില്‍ ആരംഭം എന്ന ചിത്രത്തില്‍ ഒരു ബിക്കിനി വേഷം മാറ്റി നിര്‍ത്തിയാല്‍, രാജ റാണി, ഇത് കതിരവേലിന്‍ കാദല്‍, നന്‍പേണ്ട, തുടങ്ങി മാസ് വരെയും നയന്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും അല്പം വിട്ടു നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

ജയം രവിയ്‌ക്കൊപ്പം അഭിനയിക്കുന്ന തനി ഒരുവന്‍ എന്ന ചിത്രത്തിലും നയന്‍സിന്റെ മേനി പ്രദര്‍ശനം ഉണ്ടാവാന്‍ സാധ്യതയില്ല. എന്തെന്നാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടി. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായിട്ടാണ് നയന്‍ എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് തൂടര്‍ന്ന് വായിക്കൂ...

നയന്‍താരയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്; അതെന്താ ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലേ...

ജയം രവിയുടെ സഹോദരന്‍ രാജയാണ് നയന്‍താരയെയും ജയം രവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തനി ഒരുവന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

നയന്‍താരയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്; അതെന്താ ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലേ...

ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. ആദ്യമായിട്ടാണ് നയന്‍ ഇത്തരമൊരു വേഷം കൈകാര്യം ചെയ്യുന്നത്.

നയന്‍താരയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്; അതെന്താ ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലേ...

ഇടവേളകള്‍ക്ക് ശേഷം അരവിന്ദ് സ്വാമി തിരിച്ചുവരുന്നു എന്നതാണ് തനി ഒരുവന്‍ എന്ന ചിത്രത്തെ സംബന്ധിച്ച് മറ്റൊരു പ്രത്യകത. അതും വില്ലനായിട്ട്.

നയന്‍താരയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്; അതെന്താ ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലേ...

ബോളിവുഡ് താരം മുഖ്ദ ഗോദ്‌സെ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അരവിന്ദ് സ്വാമിയുടെ പെയര്‍ ആയിട്ടാണ് മുഖ്ധ അഭിനയിക്കുന്നത്.

നയന്‍താരയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്; അതെന്താ ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലേ...

നാസര്‍, ഗണേഷ് വെങ്കട് രാമന്‍, നളിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

നയന്‍താരയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്; അതെന്താ ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലേ...

പ്രണയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തനി ഒരുവന്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.

നയന്‍താരയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്; അതെന്താ ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലേ...

ദേവി ശ്രീ പ്രസാദാ(ഡിഎസ്പി)ണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രാംജിയാണ് ഛായാഗ്രഹകന്‍

English summary
Jayam Ravi's 'Thani Oruvan' directed by his brother Raja has been cleared by the Censor Board with a clean 'U' certificate. The film starring Jayam Ravi, Nayanthara and Arvind Swami in lead roles is a racy action packed entertainer.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam