»   » ബാഹുബലിയ്‌ക്കൊപ്പം തനി ഒരുവന്‍, ആര്യയെ കടത്തിവെട്ടി ജയം രവി, ബോക്‌സോഫീസ് കളക്ഷന്‍ നോക്കാം

ബാഹുബലിയ്‌ക്കൊപ്പം തനി ഒരുവന്‍, ആര്യയെ കടത്തിവെട്ടി ജയം രവി, ബോക്‌സോഫീസ് കളക്ഷന്‍ നോക്കാം

Posted By:
Subscribe to Filmibeat Malayalam

ജയം രവിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമായി മാറിക്കൊണ്ടിരിയ്ക്കുകയാണ് മോഹന്‍ രാജ സംവിധാനം ചെയ്ത തനി ഒരുവന്‍ എന്ന ചിത്രം. ഈ പോക്ക് പോകുകയാണെങ്കില്‍ തമിഴകത്തെ പല റെക്കോര്‍ഡുകളും തനി ഒരുവന്‍ തിരുത്തിയെഴുതും എന്നാണ് ചെന്നൈയില്‍ നിന്നുള്ള വിവരം.

Also Read:തനി ഒരുവന്‍ ദൃശ്യത്തെ കടത്തി വെട്ടുന്നു!!

കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ആര്യയുടെ യാട്ചന്‍ എന്ന ചിത്രത്തെയും കടത്തിവെട്ടിയാണ് തനി ഒരുവന്‍ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നത്. ചെന്നൈയിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ ബാഹുബലിയ്‌ക്കൊപ്പം മത്സരിച്ചു നില്‍ക്കുകയാണത്രെ തനി ഒരുവന്‍.

thani-oruvan-yatchan-bahubali

174 ഷോയില്‍ നിന്ന് 75.75 ലക്ഷം രൂപം ചിത്രം നേടിയെന്നാണ് കേള്‍ക്കുന്നത്. ആദ്യത്തെ ആഴ്ച 1.28 കോടിയായിരുന്നു ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. രണ്ടാമത്തെ ആഴ്ച ചെന്നൈ ബോക്‌സോഫീസില്‍ നിന്നും 2.6 കോടി വാരി. 18 ദിവസം പിന്നീടുമ്പോള്‍ 4.86 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. തമിഴ് നാട്ടില്‍ നിന്നും മാത്രം 50 കോടി നേടിയത്രെ.

ആര്യ നായകനായ യാട്ചന്‍ ആണ് തിയേറ്ററില്‍ വിജകരമായി പ്രദര്‍ശനം തുടരുന്ന മറ്റൊരു തമിഴ് ചിത്രം. ആര്യയുടെ മുന്‍ ചിത്രമായ വാസുവും സരവണനും ഒന്ന പഠിച്ചവങ്കെയുമായി താരതമ്യം ചെയ്യുമ്പോള്‍ യാട്‌ചെ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. സ്‌ട്രോബറിയാണ് പ്രദര്‍ശനം തുടരുന്ന മറ്റൊരു തമിഴ് ചിത്രം.

English summary
Jayam Ravi and Arvind Swamy starrer "Thani Oruvan" has continued its dominance at Chennai box office in its third weekend. It has managed to perform better than new releases like "Yatchan" and "Strawberry" along with blockbuster "Baahubali".

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam