»   »  തനി ഒരുവന്‍ ദൃശ്യത്തെ കടത്തി വെട്ടുന്നു!!

തനി ഒരുവന്‍ ദൃശ്യത്തെ കടത്തി വെട്ടുന്നു!!

Posted By:
Subscribe to Filmibeat Malayalam

ദൃശ്യം എന്ന ചിത്രത്തിന് ഇന്ത്യന്‍ സിനിമാ നല്‍കിയത് മികച്ച വരവേല്‍പാണ്. യാഥാര്‍ത്ഥ്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ചിത്രം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായതിന് ശേഷം തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും റീമേക്ക് ചെയ്തു. ഒരു സിനിമ ഇത്രയധികം ഭാഷകളില്‍ റീമേക്ക് ചെയ്യുന്നത് വളരെ വിരളമാണ്. ഇപ്പോള്‍ ദൃശ്യത്തെയും കടത്തിവെട്ടാന്‍ ഒരുങ്ങുകയാണ് ജയം രവി നായകനായ തനി ഒരുവന്‍.

തമിഴില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രം ഹിന്ദി, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ രാജ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗാളിലെ പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസ് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങാന്‍ മുന്നോട്ട് വന്നിട്ടുണ്ടത്രെ. തനി ഒരുവന്റെ മറാത്തി വേര്‍ഷനില്‍ ഭാഗമാകാന്‍ നടി ജെനീലിയ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


ഹിന്ദിയില്‍ രാജയുടെ സംവിധാനത്തില്‍ തന്നെ സല്‍മാന്‍ ഖാന് റീമേക്ക് ചെയ്യാന്‍ താത്പര്യമുണ്ടത്രെ. എന്നാല്‍ ഹിന്ദിയില്‍ സിനിമ താന്‍ തന്നെ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് രാജ പറയുന്നു. കന്നടയില്‍ പുനീത് രാജുമാറും തെലുങ്കില്‍ രാം ചരണ്‍ തേജയുമാണ് നായകന്മാരായെത്തുന്നതെന്നാണ് വാര്‍ത്തകള്‍. സ്ലൈഡുകളിലൂടെ തുടര്‍ന്ന് വായിക്കൂ...


തനി ഒരുവന്‍ ദൃശ്യത്തെ കടത്തി വെട്ടുന്നു!!

ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയതും രാജ തന്നെയാണ്. തെലുങ്കിലും ഹിന്ദിയിലും തിരക്കഥയില്‍ മാറ്റമൊന്നും വരുത്തുന്നില്ലെന്നാണ് അറിവ്. തന്റെ തിരക്കഥയ്ക്ക് ഇത്രയേറെ സ്വീകാര്യത ലഭിയ്ക്കുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു എന്ന് രാജ പറയുന്നു


തനി ഒരുവന്‍ ദൃശ്യത്തെ കടത്തി വെട്ടുന്നു!!

പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ രാജയെ അഭിനന്ദിച്ചു. പ്രേക്ഷകരില്‍ ഒട്ടും സമ്മര്‍ദ്ദം ചെലുത്താതെ അവരെയും സിനിമയുടെ ഭാഗമാക്കിയെന്നാണ് ഗൗതം പറഞ്ഞത്. താങ്കളെ ഓര്‍ക്കുമ്പോള്‍ താന്‍ സന്തോഷവാനാണെന്നും ഗൗതം പറഞ്ഞു.


തനി ഒരുവന്‍ ദൃശ്യത്തെ കടത്തി വെട്ടുന്നു!!

തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം തരംഗമാകുകയാണ്. സമീപകാലത്തൊന്നും കാണത്ത വിജയമാണ് ചിത്രം നേടുന്നത്. യുഎസില്‍ ചിത്രം ഇതിനോടകം മൂവ്വായിരം ഡോളര്‍ കടന്നു എന്നാണ് കേള്‍ക്കുന്നത്.


തനി ഒരുവന്‍ ദൃശ്യത്തെ കടത്തി വെട്ടുന്നു!!

റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ് നാട്ടില്‍ നിന്നു മാത്രം മുപ്പത് കോടി രൂപ ചിത്രം വാരി.


തനി ഒരുവന്‍ ദൃശ്യത്തെ കടത്തി വെട്ടുന്നു!!

ചെന്നൈ ബോക്‌സോഫീസ് കളക്ഷനില്‍ ചിത്രം റെക്കോഡിലേക്കടുക്കുകയാണ്. 3.5 കോടിക്കടുത്ത് ഇതുവരെ ചിത്രം നേടിയെന്നാണ് അറിവ്. ഒരു ജയം രവി ചിത്രം ഇത്രയും മികച്ച വിജയം നേടുന്നത് ഇതാദ്യമാണ്.


തനി ഒരുവന്‍ ദൃശ്യത്തെ കടത്തി വെട്ടുന്നു!!

ഈ പോക്ക് പോകുകയാണെങ്കില്‍ കത്തിക്ക് ശേഷം നൂറ് കോടി ക്ലബ്ബില്‍ എത്തുന്നത് ജയം രവിയുടെ തനി ഒരുവനായിരിക്കും.


English summary
Not long ago, a film with an impeccable story line and screenplay was remade in four other languages, as it had managed to grab the nation's attention and rightly so. Now, Jayam Ravi's Thani Oruvan might just go an extra mile as it has the probability of getting remade in five other languages.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam