twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ മനോഹര പ്രണയത്തിന് 20 വയസ്, അലൈപായുതേ ഓർമ പങ്കുവെച്ച് നടൻ മാധവൻ

    |

    20 വർഷങ്ങൾക്ക് മുൻപ് ഒരു ഏപ്രിൽ 14 ന് മണിരത്നം പ്രേക്ഷകർക്കായി സമ്മാനിച്ച ഒരു പ്രണയകാവ്യമായിരുന്നു അലൈപായുതേ. ചിത്രം പുറത്തിറങ്ങി 20 വർഷം പിന്നിട്ടിട്ടും ‌ ഇന്നും കാർത്തിക്കും ശക്തിയും തീവണ്ടിയിലെ പ്രണയവും പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടക്കുന്നു. മണിരത്നത്തിന്റെ മാജിക്കൽ ഫ്രെയിമിനൊപ്പം എആർ റഹ്മാന്റെ മനോഹര സംഗീതവും കൂടിയായപ്പോൾ ചിത്രം മാറ്റൊരു തലത്തിലേയ്ക്ക് പോകുകയായിരുന്നു.

    madhavan

     വിദേശത്ത് ഒറ്റയ്ക്ക് ഹണിമൂണിന് പോയി താരപത്നി, രസകരമായ കഥ വെളിപ്പെടുത്തി സൂപ്പർ താരം വിദേശത്ത് ഒറ്റയ്ക്ക് ഹണിമൂണിന് പോയി താരപത്നി, രസകരമായ കഥ വെളിപ്പെടുത്തി സൂപ്പർ താരം

    ചിത്രം ബോക്സോഫീസിൽ വൻ വിജയം നേടുന്നതിനോടൊപ്പം നടൻ മാധവന്റേയും ശാലിനിയുടേയും തലവരമാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങൾ കരിയറിൽ ഉണ്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ആദ്യം എത്തുന്നത് കാർത്തിക്കും ശക്തിയുമാണ്. ചിത്രം പുറത്തിറങ്ങി 20 വർഷം പിന്നീ‌ടുമ്പോൾ ആലൈപായുതെ ഓർമ പങ്കുവെച്ച് മാധവൻ.
    ചിത്രത്തിന്റെ മികച്ച നിമിഷങ്ങളുടെ ഒരു കൊളാഷ് പങ്കുവെച്ചു കൊണ്ടായിരുന്നു മാഡിയുടെ ട്വീറ്റ്. മാധവന്റെ ആദ്യം ചിത്രം കൂടിയായിരുന്നു ഇത്.

     എന്റെ വിശ്വാസം അന്ധമല്ല, ജീവിതത്തിലെ ആ പോസിറ്റീവ് എനർജിയെ കുറിച്ച് കൃഷ്ണ പ്രഭ എന്റെ വിശ്വാസം അന്ധമല്ല, ജീവിതത്തിലെ ആ പോസിറ്റീവ് എനർജിയെ കുറിച്ച് കൃഷ്ണ പ്രഭ

    എന്റെ ആദ്യ ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അലൈപായുതേയുടെ 20 വർഷം. എന്നേയും ചിത്രത്തിന്റെ ഓർമകളും നിലനിർത്തിയ എല്ലാവർക്കും
    നന്ദി," അദ്ദേഹം ട്വീറ്റ് ചെയ്തു. ചിത്രത്തിന്റ ഛായാഗ്രാഹകൻ പിസി ശ്രീറാമും അലൈപായുതേ ഓർമ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. ഏപ്രിൽ 14, ലോക സിനിമ പ്രേമികളുടെ മനസ്സുകളിൽ അലൈപായുതെ എത്തിയിട്ട് രണ്ട് പതിറ്റാണ്ട്. ചിത്രത്തിൽ മാധവനും ശാലിനിയും തകർത്ത് അഭിനയിച്ച ഒരു സീൻ പങ്കുവെച്ചു കൊണ്ടായിരുന്നു ട്വീറ്റ് ചെയ്തത്.

    ഞാനോ മോഹൻലാലോ അല്ല ബിഗ് ബോസ്, രജിത്തിനെ പുറത്താക്കാൻ കാരണം, തുറന്ന് പറഞ്ഞ് ശ്രീകാന്ത് മുരളിഞാനോ മോഹൻലാലോ അല്ല ബിഗ് ബോസ്, രജിത്തിനെ പുറത്താക്കാൻ കാരണം, തുറന്ന് പറഞ്ഞ് ശ്രീകാന്ത് മുരളി

    20 വർഷം ഒരു സിനിമ പ്രേക്ഷകരുടെ മനസ്സിൽ പിടിച്ചു നിൽക്കണമെങ്കിൽ അതിന് എന്തെങ്കിലും ഒരു പ്രത്യേകതയുണ്ടായിരിക്കണം. ന്യൂ ജനറേഷന്‍ സിനിമകൾക്ക് ക്ഷാമമില്ലാത്ത കാലത്ത്, ഇപ്പോഴും ആലൈപായുതെ ശ്രദ്ധിക്കപ്പെടണമെങ്കിൽ എന്തോ ഒരു അദൃശ്യ രുചിക്കൂട്ട് ഉണ്ടെന്നാണര്‍ത്ഥം. അലൈപായുതേയുടെ വിജയത്തിന് പിന്നിലെ എടുത്തു പറയേണ്ട ഘടകം സിനിമയുടെ പാട്ടാണ്. ഇന്നും പ്രേക്ഷകരുടെ ചുണ്ടുകളിൽ ചിത്രത്തിലെ ഗാനങ്ങൾ ഇടപിടിക്കുന്നുണ്ട്.എന്‍ട്രന്‍ട്രം പുന്നകൈ, പച്ചെ നിറമേ.. തുടങ്ങിയ ഗാനങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാണ്. മണിരത്‌നത്തിന്റെ പ്രണയത്തിന് കണ്ണില്ല, മൂക്കില്ല, മരണമില്ല. അതു കൊണ്ടാണ് ഇന്നും ആലൈപായുതെ പ്രേക്ഷകരുടെ മനസ്സുകളിൽ ജീവിക്കുന്നത്.

    Read more about: madhavan മാധവൻ
    English summary
    Thank you for keeping the memories alive says Madhavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X