»   » ധനുഷിന് അമല പോളിന്റെ ഉറപ്പ്, 'ഇനി ഞാന്‍ നല്ല ഭാര്യയായിരിക്കും'; അപ്പോള്‍ എല്ലാം തീരുമാനിച്ചോ?

ധനുഷിന് അമല പോളിന്റെ ഉറപ്പ്, 'ഇനി ഞാന്‍ നല്ല ഭാര്യയായിരിക്കും'; അപ്പോള്‍ എല്ലാം തീരുമാനിച്ചോ?

Posted By: Teresa John
Subscribe to Filmibeat Malayalam

വിവാഹ മോചിതയാണെങ്കിലും രണ്ടാം വിവാഹത്തിന് താന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ, അമല പോള്‍ ഇനി ഞാന്‍ നല്ലൊരു ഭാര്യയായിരിക്കുമെന്ന് തമിഴ് നടന്‍ ധനുഷിന് ഒരു സത്യം ചെയ്തു കൊടുത്തിരിക്കുകയാണ്. സംഭവം കേട്ട് എല്ലാവരും ഒന്നും ഞെട്ടിയിരിക്കുകയാണ്. പുതിയ സിനിമയുടെ പ്രചരണത്തിനിടെയാണ് അമല ഇക്കാര്യം ധനുഷിനോട് പറഞ്ഞത്.

ഈ നടിമാര്‍ കുഞ്ചാക്കോ ബോബന്റെ കൂടെയാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചതെന്ന് ആര്‍ക്കെങ്കിലും അറിയാമോ?

കേസില്‍ ഇതാണ് വഴിതിരിവ്, ദിലീപ് നുണ പരിശോധനയ്ക്ക് തയ്യാറാണ്! അവസാനിക്കുന്നത് ഈ കെട്ടുകഥകള്‍!!

ധനുഷും അമലപ്പോളും നായിക നായകന്മാരായി അഭിനയിച്ച സിനിമയാണ് വേലയില്ലാ പട്ടധരി. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളെല്ലാം നടന്നു കൊണ്ടിരിക്കുകയാണ്. അടുത്തമാസമാണ് ചിത്രം റിലീസ് ചെയ്യുന്നത്. രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്താണ് സിനിമ സംവിധാനം ചെയ്യുന്നത്.

നല്ല ഭാര്യയായിരിക്കും

സിനിമയുടെ പ്രചരണത്തിനെത്തിയപ്പോഴായിരുന്നു നടി അമല പോള്‍ അയ്യോ ഇനി ഞാന്‍ ഭര്‍ത്താവിനെ ഉപദ്രവിക്കില്ലെന്നും നല്ലൊരു ഭാര്യയായിരിക്കുമെന്ന് വ്യക്തമാക്കിയത്.

ധനുഷിനോട്

വേലയില്ലാ പട്ടധരി എന്ന സിനിമയുടെ ആദ്യ ഭാഗത്തും അമലയും ധനുഷുമായിരുന്നു അഭിനയിച്ചിരുന്നത്. ഇനി സിനിമയുടെ മൂന്നാം ഭാഗം നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അമല പോള്‍ ധനുഷിനോട് ഇങ്ങനെ പറഞ്ഞത്.

ഭര്‍ത്താവിനെ ഉപദ്രവിക്കുന്ന ഭാര്യ

ചിത്രത്തില്‍ ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരാണ്. എന്നാല്‍ ജോലി ഒന്നുമില്ലാത്ത ഭര്‍ത്താവിന് മനസമാധാനം കൊടുക്കാത്ത ഭാര്യയുടെ വേഷമാണ് അമല അവതരിപ്പിച്ചിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ റിലീസ് അടുത്തമാസമാണ്.

അമല-ധനുഷ്

മലയാള നടിയായ അമലപ്പോള്‍ നായികയാവുന്ന പുതിയ സിനിമയാണ് വേലയില്ലാ പട്ടധരി 2, മുമ്പ് സിനിമയുടെ ആദ്യഭാഗം പുറത്തിറക്കിയിരുന്നു. ചിത്രത്തിലും അമലയും ധനുഷമായിരുന്ന പ്രധാന വേഷത്തിലെത്തുന്നത്.

സൗന്ദര്യയുടെ സംവിധാനം

കുടുംബ പശ്ചതലത്തിലൊരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്താണ്. എന്നാല്‍ ചിത്രത്തിന്റെ ആദ്യഭാഗം സംവിധാനം ചെയ്തിരുന്നത് വേല്‍രാജ് എന്ന സംവിധായകനായിരുന്നു.

കാജോള്‍ തമിഴിലേക്ക്

20 വര്‍ഷങ്ങള്‍ക്ക് ശേഷം നടി കാജോള്‍ തമിഴ് സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മിന്‍സാര കനവ് എന്ന സിനിമയിലായിരുന്നു കാജോള്‍ അവസാനമായി തമിഴില്‍ അഭിനയിച്ചിരുന്നത്.

കജോളിന്റെ കഥാപാത്രം

വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെത്തിയ കാജോള്‍ ചിത്രത്തില്‍ ശക്തമായി സ്ത്രീ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുറത്ത് വന്ന സിനിമയുടെ ട്രെയിലറില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണ്.

രണ്ടാം വിവാഹത്തിന് തയ്യാറാണ്

സംവിധായകന്‍ എ എല്‍ വിജയുമായുള്ള വിവാഹമോചനത്തിന് ശേഷം അമല വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ള കാര്യം അമല വ്യക്തമാക്കിയിരുന്നത്.

English summary
Thanks for not killing me, I'll be a Good Wife Dhanush sir- Amala Paul

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam