»   » അമലയെയും വേദികയേയുമൊക്കെ രക്ഷിച്ച ഈ നടന് ഹന്‍സികയെ രക്ഷപ്പെടുത്താന്‍ കഴിയുമോ?

അമലയെയും വേദികയേയുമൊക്കെ രക്ഷിച്ച ഈ നടന് ഹന്‍സികയെ രക്ഷപ്പെടുത്താന്‍ കഴിയുമോ?

Posted By:
Subscribe to Filmibeat Malayalam

തമിഴ് സിനിമയിലെ ഭാഗ്യ നായകനാണ് അതര്‍വ. അതര്‍വയുടെ കൂടെ അഭിനയിക്കുന്ന നായികമാരെല്ലാം വളരെ പെട്ടന്ന് ഹിറ്റാകും. പക്ഷെ എത്ര ഹിറ്റ് ചിത്രങ്ങള്‍ ചെയ്താവും അതര്‍വയ്ക്ക് മുഖ്യധാരയിലേക്ക് എത്താനായില്ല.

അമല പോള്‍, വേദിക, ശ്രീവിദ്യ എന്നീ നായികമാരൊക്കെ അതര്‍വയ്‌ക്കൊപ്പം അഭിനയിച്ച ശേഷമാണ് ഹിറ്റായത്. അതുപോലെ ഹന്‍സികയെ രക്ഷിക്കാന്‍ അതര്‍വയ്ക്ക് സാധിക്കുമോ...?

നിവിന്‍ പോളി ചിത്രത്തില്‍ നിന്നും അമല പോളിനെ പുറത്താക്കിയതാണോ? താരത്തിന്റെ മറുപടി?

ഹന്‍സികയുടെ അവസ്ഥ

കരിയറിലിപ്പോള്‍ മാര്‍ക്കറ്റിടിഞ്ഞു നില്‍ക്കുകയാണ് ഹന്‍സിക. എത്രതന്നെ മെലിഞ്ഞിട്ടും ഗ്ലാമറാകാന്‍ തയ്യാറായിട്ടും ഹന്‍സികയ്ക്ക് സിനിമകളൊന്നും ലഭിയ്ക്കുന്നില്ല.

അവസരം ചോദിച്ചു

ഒരു കാലത്ത് വിജയ്, സൂര്യ, വിക്രം, ധനുഷ് പോലുള്ള നായകന്മാര്‍ക്കൊപ്പം അഭിനയിച്ച ഹന്‍സിക ഇപ്പോള്‍ താരങ്ങളോട് അവസരങ്ങള്‍ ചോദിക്കുകയാണത്രെ. ശിവകാര്‍ത്തികേയനോട് അവസരം ചോദിച്ചിരുന്നു. തരാം എന്ന് പറഞ്ഞെങ്കിലും അവസാന നിമിഷം നടന്‍ പിന്മാറിയത്രെ.

അതര്‍വ വന്നു

ഈ അവസരത്തിലാണ് അതര്‍വയുടെ സിനിമ എത്തുന്നത്. ഭാഗ്യമില്ലാത്തതാണ് ഇപ്പോള്‍ തന്റെ പ്രശ്‌നമെന്നും, അതര്‍വയ്‌ക്കൊപ്പം അഭിനയിച്ചാല്‍ നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന തന്റെ താരപദവി തിരിച്ചുകിട്ടും എന്നുമാണ് ഹന്‍സിക കരുതുന്നത്.

ഏത് സിനിമ

ഡാര്‍ലിങ് ചിത്രമൊരുക്കിയ സാം ആന്റണാണ് ഹന്‍സികയെയും അതര്‍വയെയും ഒന്നിപ്പിച്ച് സിനിമ ഒരുക്കുന്നത്. ഡിസംബര്‍ 10 ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. ത്രില്ലര്‍ ചിത്രത്തില്‍ പൊലീസ് ഓഫീസറായിട്ടാണ് അതര്‍വ എത്തുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല

പുതുമുഖത്തെ തിരഞ്ഞു

അതര്‍വിന്റെ നായികയായി ഒരു പുതുമുഖ നായികയെ ആയിരുന്നു ടീം തിരഞ്ഞെത്. എന്നാല്‍ പിന്നീട് ഹന്‍സികയ്ക്ക് അവസരം നല്‍കുകയായിരകുന്നു.

തിരക്കിലാണ്

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ അതര്‍വ. ഇമയ്ക്കാ നൊടികള്‍, ഒത്തയ്ക്ക് ഒതയ്, സെമ്മ ബോധ ആകത, രക്കുമണി വണ്ടി വരുത് എന്നിവയാണ് അതര്‍വയുടെ പുതിയ ചിത്രങ്ങള്‍.

English summary
Atharvaa and Hansika pair up for an action thriller

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X