അർണവ്-ദിവ്യ വിഷയത്തിൽ ആരോപണവിധേയയായ നടി മലയാളത്തിലെ പ്രമുഖ സീരിയൽ താരം, സംഭവിച്ചതിനെ കുറിച്ച് അര്‍ണവ്!
തമിഴ് സിരീയൽ രംഗത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം സീരിയൽ താരം ദിവ്യ ശ്രീധറും ഭർത്താവും നടനുമായ അർണവും തമ്മിലുള്ള പ്രശ്നങ്ങളാണ്. തമിഴിൽ നിരവധി സീരിയലുകളിൽ പ്രധാന വേഷങ്ങൾ ചെയ്യുന്ന നടിയാണ് ദിവ്യ ശ്രീധർ.
അതുപോലെ തന്നെ തമിഴ് സീരിയലുകൾ ചെയ്യുന്ന താരമാണ് താരത്തിന്റെ ഭർത്താവ് അർണവ്. കഴിഞ്ഞ ദിവസമാണ് ഭർത്താവ് അർണവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിവ്യ ശ്രീധർ രംഗത്തെത്തിയത്. ചെല്ലമ്മ എന്ന സീരിയലിലാണ് ഇപ്പോൾ അർണവ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഈ സീരിയലിൽ താരത്തിനൊപ്പം അഭിനയിക്കുന്ന നടിയുമായി അർണവ് പ്രണയത്തിലാണെന്നാണ് ദിവ്യ ആരോപിച്ചത്. ദിവ്യ അർണവിന്റെ പേരിനൊപ്പം ചേർത്ത് പറയുന്ന പേര് മലയാളത്തിലെ പ്രമുഖ സീരിയൽ താരത്തിന്റേതാണെന്നാണ് റിപ്പോർട്ട്. തന്റെ ഭർത്താവ് തന്നെ ചതിച്ചുവെന്നും ദിവ്യ ആരോപിച്ചിരുന്നു.
വളരെ നാളുകളായുള്ള പ്രണയത്തിന് ശേഷമാണ് അർണവും ദിവ്യയും വിവാഹിതരായത്. അര്‍ണവിനെ വിവാഹം ചെയ്യാന്‍ വേണ്ടി ദിവ്യ മുസ്ലീം മതം സ്വീകരിക്കുകയും തുടർന്ന് രഹസ്യമായി വിവാഹം നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ഗർഭിണിയുമാണ് ദിവ്യ.

'എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നായികയായ നടിയുമായി പ്രണയത്തിലാണ്. അവരും മുസ്ലീമാണ്. എന്നെ ചതിച്ച് അവരെ വിവാഹം ചെയ്യാൻ ഭർത്താവ് അർണവ് പ്ലാൻ ചെയ്യുന്നു', എന്നെല്ലാമാണ് ദിവ്യ മാധ്യമങ്ങളോട് പറഞ്ഞത്. 'ഒരു ദിവസം ഞാന്‍ സെറ്റിലേക്ക് പോകുമ്പോള്‍ മാനേജര്‍മാരെ പുറത്തിരുത്തി അര്‍ണവും അന്‍ഷിതയും അടുത്ത് ഇടപഴകുന്നതായി കണ്ടു.'
'ഇതിനെ കുറിച്ച് ഞാന്‍ എന്റെ ഭര്‍ത്താവിനെ ചോദ്യം ചെയ്തു. ഒപ്പം ആ നടിയോടും ഇതേ കുറിച്ച് ചോദിച്ചു. ഞാന്‍ ഗര്‍ഭിണിയാണ്. അത് അറിഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് എന്റെ ഭര്‍ത്താവിനോട് ഇങ്ങനെ ഇടപഴകുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ എന്നെ ബോട്ടില്‍ വെച്ച് അടിച്ചു.'

'ആ നടി വന്നശേഷം എന്നെ ഭർത്താവ് അവോയ്ഡ് ചെയ്യുന്നു' എന്നും ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. കരഞ്ഞുകൊണ്ടാണ് ദിവ്യ മാധ്യമങ്ങളോട് സംസാരിച്ചത്. ഇപ്പോഴിത വിഷയത്തിൽ പ്രതികരിച്ച് നടൻ അർണവും രംഗത്തെത്തിയിരിക്കുകയാണ്. 'ദിവ്യയാണ് എന്നെ പ്രപ്പോസ് ചെയ്തത്.'
'ഡിവോഴ്സ് പ്രക്രിയകൾ കഴിഞ്ഞ ശേഷം തീരുമാനിക്കാം എന്നാണ് ഞാൻ അവളോട് പറഞ്ഞത്. ദിവ്യയ്ക്ക് കുട്ടിയുണ്ട് എന്ന വിവരം എനിക്ക് അറിയില്ലായിരുന്നു. ഡിവോഴ്സായി എന്ന് കള്ളം പറഞ്ഞിട്ടുമുണ്ട്. മുമ്പ് ഞാൻ ദിവ്യയ്ക്കൊപ്പം അവളുടെ കുട്ടിയെ കണ്ടിട്ടുണ്ട്.'

'പക്ഷെ അന്ന് അവൾ പറഞ്ഞത് അത് അവളുടെ ചേച്ചിയുടെ കുട്ടിയാണെന്നാണ്. പിന്നീട് രജിസ്ട്രാർ ഓഫീസിൽ ഡിവോഴ്സ് പേപ്പർ കൊടുക്കാൻ പോയപ്പോഴാണ് അവൾക്ക് കുട്ടിയുണ്ടെന്ന് പേപ്പറിൽ നിന്നും മനസിലാക്കിയത്. ഇമോഷണലി ബ്ലാക്ക് മെയിൽ ചെയ്തിരുന്നു ദിവ്യ പലവട്ടം.'
'ദിവ്യ പറഞ്ഞത് പൂര്‍ണമായും കള്ളമാണ്. ചെല്ലമ്മയുടെ സെറ്റിലേക്ക് ദിവ്യ വരുമ്പോള്‍ ഞാനും നടിയും ഭക്ഷണം കഴിയ്ക്കുകയായിരുന്നു. കൂടെ മാനേജര്‍മാരുമുണ്ട്. അവിടെ വെച്ച് ദിവ്യ പ്രശ്‌നം ഉണ്ടാക്കാന്‍ തുടങ്ങി. കൈ കഴുകാനായി എഴുന്നേറ്റ് പോയ ആ നടിയെ മുടിയില്‍ കുത്തി പിടിച്ച് അടിക്കാന്‍ തുടങ്ങി.'

'അപമര്യാദയായി പെരുമാറിയിട്ടും അവര്‍ അവരുടെ ഡിഗ്നിറ്റി കീപ് ചെയ്തു. വീണ്ടും അവരെ അടിക്കാനായി ദിവ്യ പോകുന്ന സമയത്ത് ഞാന്‍ തടഞ്ഞ് വെക്കുമ്പോൾ ആ നടി ബോട്ടില്‍ വലിച്ചെറിഞ്ഞു.'
'പക്ഷെ അത് കൊണ്ടത് ദിവ്യയുടെ ഷോള്‍ഡറിലാണ്. ഞാന്‍ കവര്‍ ചെയ്തു നില്‍ക്കുന്നതിനാല്‍ ദിവ്യയുടെ ശരീരത്തില്‍ മറ്റൊരു തരത്തിലും ബോട്ടില്‍ തട്ടിയിട്ടില്ല' അര്‍ണവ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











