റെമോ ഗാനങ്ങളുടെ ഓഡിയോ ലോഞ്ച് കാത്ത് സംഗീതാസ്വാദകര്‍ !
ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന റെമോ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ ലോഞ്ച് കാത്തിരിക്കുകയാണ് തമിഴ് സിനിമാ ലോകമുള്‍പ്പെടെയുളളവര്‍. സപ്തംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ ഓഡിയോ റീലീസ്. ചിത്രത്തിലെ ഗാനങ്ങളുടെ പ്രമോഷനായി ഇറക്കിയ സംഗീത ആല്‍ബത്തെ കുറിച്ച് സംഗീതാരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് വന്നിട്ടുളളത്.
സിരിക്കാതെ എന്ന ഗാനത്തിന്റെ പ്രമോഷനല്‍ വീഡിയോ കണ്ടത് പത്തു ലക്ഷം പേരാണ്. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചിത്രങ്ങള്‍ക്ക് പ്രമോഷന്‍ നല്‍കിയിരിക്കുന്നത്. അനിരുദ്ധ് രവി ചന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ അഞ്ചു ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. നീ കാതലന്‍, സെഞ്ചിട്ടാലേ, സിരിക്കാതേ ,തമിള്‍ സെല്‍വി തുടങ്ങിയ ഏഴു ഗാനങ്ങളാണ് ചിത്രത്തിലുളളത്.

ബോളിവുഡ് പോപ്പ് ഗായകന്‍ അര്‍ജ്ജുന്‍ കനുങ്കോയും ശ്രീനിഥി വെങ്കിടേഷുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
യുവസംവിധായകന്‍ വിഘ്‌നേശ് ശിവയാണ് ഗാനരചയിതാവ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
റെമോ ഒക്ടോബര്‍ ഏഴിന് തിയറ്ററുകളിലെത്തും.ഭാഗ്യരാജ് കണ്ണന്റെ അടുത്ത ചിത്രവും ആര്‍ ഡി രാജ നിര്‍മ്മിക്കാമെന്നേറ്റിട്ടുണ്ട്. ഈ കൂട്ടുകെട്ടിന്റെ അടുത്ത ചിത്രവും പ്രത്യേകതകളോടെയായിരിക്കും പുറത്തിറങ്ങുകയെന്ന കണക്കുകൂട്ടലിലാണ് തമിഴ് പ്രേക്ഷകര്‍.


Click it and Unblock the Notifications











