»   » രജനികാന്തിന്റെ മകള്‍ക്ക് പിന്നാലെ ബോബി സിംഹയുടെ വിവാഹമോചനം, സത്യം എന്താണ്

രജനികാന്തിന്റെ മകള്‍ക്ക് പിന്നാലെ ബോബി സിംഹയുടെ വിവാഹമോചനം, സത്യം എന്താണ്

Posted By: Sanviya
Subscribe to Filmibeat Malayalam

നീണ്ട നാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു നടന്‍ ബോബി സിംഹയും നടി രശ്മി മേനോനും വിവാഹിതരായത്. പ്രണയവിവഹായിരുന്നു. ഏപ്രില്‍ 22നായിരുന്നു വിവാഹം.

എന്നാല്‍ അടുത്തിടെ ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും ആറ് മാസം പിന്നിടുമ്പോഴാണ് ഇരുവരുടെയും പേരില്‍ വിവാഹമോചന വാര്‍ത്തകള്‍ പുറത്ത് വന്നത്. സത്യം എന്താണ്. ബോബി സിംഹയുടെ പ്രതികരണം ഇങ്ങനെ.

വിവാഹം

ഏപ്രില്‍ 22നാണ് നടന്‍ ബോബി സിംഹയും നടി രശ്മി മേനോനും വിവാഹിതരായത്. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

വിവാഹമോചന വാര്‍ത്തകള്‍

അടുത്തിടെ ബോബി സിംഹയും രശ്മി മേനോനും വിവാഹമോചിതരാകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കേട്ടവരൊക്കെ ഞെട്ടി. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് വെറും ആറുമാസം.

ബോബി സിംഹ പറഞ്ഞത്

വിവാഹമോചന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ ബോബി സിംഹ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഗോസിപ്പുകളോട് പ്രതിരിക്കുന്നില്ല. പക്ഷേ ഞങ്ങള്‍ സന്തോഷകരമായ വിവാഹജീവിതം ആസ്വദിക്കുകയാണെന്നും നടന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

അപവാദ പ്രചരങ്ങള്‍

ഇനിയും ഇങ്ങനെ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും നടന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ബോബി സിംഹയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
The only thing we will be splitting is pizza, says Bobby Simha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam