58 വയസ്സ് കഴിഞ്ഞിട്ടും കോവൈ സരള വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി

കോവൈ സരള എന്ന നടിയ്ക്ക് ആമുഖങ്ങള്‍ ആവശ്യമില്ല. തമിഴ് സിനിമയിലാണ് കൂടുതലും അഭിനയിച്ചത് എങ്കിലും തന്റെ വേറിട്ട അഭിനയ മികവു കൊണ്ട് ഇതര തമിഴ് ഭാഷാ പ്രേമികളെയും കൈയ്യിലെടുത്ത നടിയാണ് കോവൈ സരള. മലയാളത്തില്‍ കല്‍പനയെ പോലുള്ള നായികനമാര്‍ക്ക് സമം എന്ന് വേണമെങ്കില്‍ പറയാം.

എഴുന്നൂറ്റ് അന്‍പതിലധികം സിനിമകളില്‍ അഭിനയിച്ച കോവൈ സരളയുടെ സിനിമാ ജീവിതം ഒരു മെഗാ സീരിയല്‍ എപ്പിസോഡില്‍ അധികമുണ്ട്. സതി ലീലാവതി എന്ന ചിത്രത്തില്‍ കമല്‍ ഹസന്റെ നായികയായി വരെ അഭിനയിച്ചിട്ടുള്ള കോവൈ സരള, തമിഴിലെ പ്രധാന സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം സ്‌ക്രീന്‍ പങ്കിട്ടിട്ടുണ്ട്.

kovaisarala

കോവൈ സരളയുടെ സിനിമാ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞാല്‍ തീരില്ല. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ ചുരുക്കം ചില വാക്കുകളില്‍ അവസാനിപ്പിയ്ക്കാം. അന്‍പത്തെട്ട് വയസ്സ് കഴിഞ്ഞ കോവൈ സരള ഇതുവരെയും വിവാഹം ചെയ്തിട്ടില്ല. അതിന്റെ കാരണം ഇപ്പോഴാണ് നടി വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam

കോവൈ സരള ഉള്‍പ്പടെ അഞ്ച് പെണ്‍കുട്ടികളാണ് അവര്‍. മൂത്തത് സരളയാണ്. താഴെയുള്ള നാല് സഹോദരിമാരുടെയും ഉത്തരവാദിത്വം കോവൈ സരളയ്ക്കായിരുന്നു. അവരുടെ വിവാഹം വരെയുള്ള കാര്യങ്ങള്‍ ഭംഗിയായി നടത്തിയ ശേഷം ഇപ്പോഴും അവരെ സഹായിച്ചു കൊണ്ടിരിയ്ക്കുകയാണ് കോവൈ സരള.

സഹോദരിമാരെ മാത്രമല്ല, പഠിക്കാനും ജീവിയ്ക്കാനും കഷ്ടപ്പെടുന്ന കുട്ടികളടക്കം പലര്‍ക്കും കോവൈ സരള ഇന്ന് ആശ്വാസമാണ്. ഈ ജീവിതം ഇനി ഇങ്ങനെ പോകട്ടെ എന്നാണ് കോവൈ സരളയുടെ തീരുമാനം. ഇനി ഈ ജീവിതത്തില്‍ വിവാഹം ഉണ്ടാവില്ല എന്ന് നടി വ്യക്തമാക്കി കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞു എന്നാണ് കോവൈ സരള പറയുന്നത്.

സിനിമയില്‍ നിലവാരമുള്ളതും ഇല്ലാത്തതുമായ ഹാസ്യ താരങ്ങളെ അവതരിപ്പിയ്ക്കുന്ന കോവൈ സരള യഥാര്‍ത്ഥ ജീവിതത്തില്‍ ശരിക്കുമൊരു നായികയാണെന്നാണ് നടിയുടെ ഈ തീരുമാനം അറിഞ്ഞ തമിഴ് മക്കള്‍ പറയുന്നത്. നിറം, കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക് എന്നീ സിനിമകളിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ച നടിയാണ് കോവൈ സരള. തെലുങ്കിലും കന്നടയിലും തന്റെ അഭിനയ മികവ് കാഴ്ച വയ്ക്കാന്‍ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്നും സിനിമകളില്‍ സജീവമാണ് താരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X