രജനികാന്തിന്റെ യുവത്വത്തിന്റെ രഹസ്യം

By Aswathi

തന്റെ അറുപത്തിനാലാം വയസ്സിലാണ് രജനീകാന്ത് ഇപ്പോള്‍ 'ലിംഗ' എന്ന ചിത്രത്തില്‍ നാല്‍പതുകാരനായി ആടിത്തകര്‍ത്തത്. സ്റ്റൈല്‍ മന്നന്‍ എന്ന് പറയുന്നത് ഇതാണ്. വാര്‍ധക്യത്തില്‍ നിന്ന് ഒരു യുവാവായി പരകായപ്രവേശനം ചെയ്ത അദ്ദേഹം ആരാധനവൃനവൃന്ദങ്ങളെ കൈയ്യിലെടുത്തു.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

ക്യാമറയ്ക്ക് പിന്നില്‍ ഒരിക്കലും മേക്കപ്പ് ഉപയോഗിക്കാത്ത, ക്യാമറയ്ക്ക് മുന്നില്‍ വേഷപ്പകര്‍ച്ചകള്‍ക്കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന രജനീകാന്തിന്റെ യൗവന രഹസ്യത്തെ കുറിച്ച് വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ ക്യാമറമാനായി പ്രവര്‍ത്തിച്ചിരുന്ന സുന്ദരമൂര്‍ത്തി സംസാരിക്കുന്നു.

rajinikanth-lingaa

രജനീകാന്തിന്റെ ഇരുണ്ട നിറവും മനോഹരമായ തലമുടിയും തന്നെയാണ് ഈ യൗവനത്തിന്റെ രഹസ്യം. കൃത്യമായ ഡയറ്റും വ്യായാമവും അദ്ദേഹം പിന്തുടരുന്നുണ്ട്. സിനിമയിലേക്ക് വന്നിരുന്ന സമയത്തൊക്കെ രജനാകാന്ത് അദ്ദേഹത്തിന്റെ തലമുടിയുടെ കാര്യത്തില്‍ വളരെ വ്യാകുലപ്പെട്ടിരുന്നുവത്രെ. ആദ്യമൊന്നും ആരെയും കൊണ്ട് തല തൊടുവിച്ചിരുന്നില്ല. സ്വന്തം വിരലുകള്‍ തലയിലോടിച്ച് സ്വന്തമായൊരു സ്‌റ്റൈല്‍ സ്വീകരിച്ചു.

സിനിമയില്‍ വന്ന് ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം മേക്ക് അപ്പ് മാന്മാര്‍ക്ക് അവസരം നല്‍കിയത്. 2005 വരെ രജനീകാന്തിന്റെ മുടിയില്‍ തന്നെയാണ് പുതിയ സ്റ്റൈലുകള്‍ പ്രയോഗിച്ചത്. അതിന് ശേഷമാണ് വിഗ്ഗ് ഉപയോഗിച്ചതത്രെ. 'ശിവാജി' എന്ന ചിത്രത്തിന് വേണ്ടിയാണ് രജനിയെ മേക്ക് അപ്പ് ചെയ്യാന്‍ ഏറ്റവും കൂടുതല്‍ സമയം എടുത്തത്.

പിന്നെ താടിയും മുടിയും വളര്‍ത്താന്‍ രജനിയോട് ആവശ്യപ്പെടും. ആ ലുക്കിനനുസരിച്ച് മേക്കപ്പ് ക്രമീകരിക്കുമ്പോള്‍ കൂടുതല്‍ ചെറുപ്പമായി തോന്നും. ഇതിനെല്ലാമുപരി രജനീകാന്ത് എന്ന നടന്റെ ആത്മവിശ്വാസവും സമര്‍പ്പണവുമാണ് ഈ യുവത്വത്തിന്റെ രഹസ്യം. രജനിയുടെ ആദ്യ ചിത്രമായ അപൂര്‍വ്വ രാഗങ്ങള്‍ (1975) മുതല്‍ ചന്ദ്രമുഖി (2005) വരെ സുന്ദരമൂര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ മേക്ക് അപ്പ് മാന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X