»   » വിശാലും ആന്‍ഡ്രിയയും രഹസ്യമായി വിവാഹം ചെയ്തു; ഈ പ്രചരിക്കുന്ന ഫോട്ടോ തെളിവ് ?

വിശാലും ആന്‍ഡ്രിയയും രഹസ്യമായി വിവാഹം ചെയ്തു; ഈ പ്രചരിക്കുന്ന ഫോട്ടോ തെളിവ് ?

Posted By: Rohini
Subscribe to Filmibeat Malayalam

താരങ്ങള്‍ എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചാലും സിനിമയിലെ പ്രണയ ഗോസിപ്പുകള്‍ പാപ്പരാസികള്‍ ചികഞ്ഞ് പുറത്ത് കൊണ്ടു വരും. അക്കൂട്ടിത്തില്‍ ചില ഇല്ലാക്കഥകളും ഉണ്ടാവും.

വിശാലുമായി വേര്‍പിരിഞ്ഞു; ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി വരലക്ഷ്മി

അത്തരത്തില്‍ അടുത്തിടെ കോളിവുഡ് പാപ്പരാസികള്‍ ചികഞ്ഞ് എടുത്ത് പ്രചരിപ്പിച്ച് വാര്‍ത്തയാണ് നടന്‍ വിശാലും നടി ആന്‍ഡ്രിയ ജെര്‍മിയയും തമ്മിലുള്ള ബന്ധം. ഇരുവരും രഹസ്യമായി വിവാഹം ചെയ്തു എന്നാണ് വാര്‍ത്തകള്‍.

ഈ ഫോട്ടോ അടിസ്ഥാനം

ഈ ഫോട്ടോ അടിസ്ഥാനമാക്കിയാണ് ആന്‍ഡ്രിയയും വിശാലും രഹസ്യമായി വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. ചിതംബരം ക്ഷേത്രത്തില്‍ വച്ച് ഇരുവരും രഹസ്യമായി വിവാഹിതരാകുകയായിരുന്നുവത്രെ.

അടിസ്ഥാനമില്ലാത്ത വാര്‍ത്ത

എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്ന് താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന തുപാരി വാലി എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്നത്. ആന്‍ഡ്രിയയും വിശാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

വിശാലിന്റെ ബന്ധം

തമിഴ്‌നടന്‍ ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലായിരുന്നു. നീണ്ട നാളായുള്ള പ്രണയത്തില്‍ അടുത്തിടെ ചില വിള്ളലുകള്‍ സംഭവിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരസംഘടനയായ നടികര്‍ സംഘത്തിന് ഒരു കെട്ടിടം പണിത ശേഷം മാത്രമേ താന്‍ വിവാഹം കഴിയ്ക്കൂ എന്ന നിലപാടിലാണ് വിശാല്‍.

ആന്‍ഡ്രിയയുടെ പ്രണയം

പ്രണയ ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത സിനിമാ ലോകത്ത് ആന്‍ഡ്രിയയ്ക്കും പല ബന്ധങ്ങളും പറഞ്ഞുകേട്ടു. സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറുമായി ആന്‍ഡ്രിയ പ്രണയത്തിലാണെന്ന വാര്‍ത്തകളുണ്ടായിരുന്നു.

English summary
The Truth about Vishal and Andrea Jeremiah Marriage Rumor !

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam