ഗോസിപ്പുകള്‍ കാരണം ഒന്നായതാണ്! വേര്‍പിരിഞ്ഞിട്ടും ധനുഷും ഭാര്യയും തമ്മിലുള്ള പ്രണയകഥ വീണ്ടും വൈറല്‍

നടന്‍ ധനുഷും ഐശ്വര്യ രജനികാന്തും അവരുടെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. വിവാഹം കഴിഞ്ഞ് പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് താരങ്ങളെത്തിയത്. ഇതിന് പിന്നാലെ താരങ്ങളെ പറ്റിയും അവരുടെ പ്രണയകഥയുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ ധനുഷിന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകളിലാണ് താരം. ഇതിനോട് അനുബന്ധിച്ച് നടന്റെ വ്യക്തി ജീവിതത്തെ പറ്റിയുള്ള ചില കഥകളും പ്രചരിക്കുകയാണ്.

dhanush-aishwarya

2004 ലാണ് സൂപ്പര്‍താരം രജനികാന്തിന്റെ മൂത്ത മകളെ താന്‍ വിവാഹം കഴിക്കുകയാണെന്ന് ധനുഷ് മാധ്യമങ്ങളോട് പറയുന്നത്. ഇതിന് മുന്‍പ് താരങ്ങളുടെ പേരിനൊപ്പം നിരവധി കഥകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ കിംവദന്തികള്‍ വന്നതോടെയാണ് താരങ്ങള്‍ പ്രണയത്തിലായതെന്ന കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

നര്‍ത്തകി, സംവിധായിക എന്നിങ്ങനെ പല മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ഐശ്വര്യ. ധനുഷിന്റെ പേരിനൊപ്പം പല കഥകളും പ്രചരിച്ചപ്പോള്‍ തങ്ങള്‍ വെറും സുഹൃത്തുക്കളാണെന്നാണ് താരപുത്രി പറഞ്ഞത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന കിംവദന്തികളോടെയാണ് ഇരുവരുടെയും പ്രണയ കഥ ആരംഭിച്ചതെന്ന് ഒരു അഭിമുഖത്തില്‍ ധനുഷ് പറഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യയായ ഐശ്വര്യയെ എങ്ങനെ കണ്ടുമുട്ടി എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍. 2003-ല്‍ കാതല്‍ കൊണ്ടേന്‍ എന്ന തന്റെ സിനിമയുടെ ആദ്യദിന ഷോയ്ക്കിടെയാണ് തിയേറ്റര്‍ ഉടമ, രജനികാന്തിന്റെ മക്കളായ ഐശ്വര്യയെയും സൗന്ദര്യയെയും എനിക്ക് പരിചയപ്പെടുത്തി തന്നത്.

'അന്ന് ഞങ്ങള്‍ പരസ്പരം ഹായ് പറഞ്ഞു പോയി, അടുത്ത ദിവസം, ഐശ്വര്യ എനിക്കൊരു പൂച്ചെണ്ട് അയച്ചു, നന്നായി പ്രവര്‍ത്തിക്കണമെന്ന് ഒരു മെസേജും അതിലെഴുതിയിരുന്നു. ഞാനത് വളരെ ഗൗരവത്തോടെയാണ് എടുത്തത്. അവള്‍ക്ക് എന്നെക്കാള്‍ രണ്ട് വയസ്സ് കൂടുതലുണ്ട്. എങ്കിലും ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

dhanush-aishwarya

പരസ്പരം ഇഷ്ടത്തിലായതോടെ വീട്ടുകാരെയും കാര്യം അറിയിച്ചു. ഇരുകുടുംബങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ ബന്ധവുമായി മുന്നോട്ട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ വിവാഹത്തില്‍ കുടുംബങ്ങള്‍ കൂടുതല്‍ സന്തോഷിച്ചുവെന്നുമാണ് ധനുഷ് മുന്‍പ് പറഞ്ഞത്.

'രജനികാന്തിനെക്കാളും സിംപിളാണ് ഐശ്വര്യയെന്നാണ് ധനുഷ് പറഞ്ഞിട്ടുള്ളത്. ഐശ്വര്യ അവളുടെ അച്ഛനേക്കാള്‍ നൂറിരട്ടി സിംപിളാണ്. അവള്‍ എല്ലാവരോടും തുല്യമായിട്ടേ പെരുമാറാറുള്ളു. ആരോടും ചങ്ങാത്തം കൂടും. അവള്‍ നല്ലൊരു സത്ര്ീയാണെന്നും അമ്മയാണെന്നുമൊക്കെയാണ്' ധനുഷ് ഐശ്വര്യയെ പറ്റി പറയാറുള്ളത്.

2004 നവംബര്‍ 18 നായിരുന്നു രജനികാന്തിന്റെ വസതിയില്‍ വച്ച് ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹം പരമ്പരാഗതമായ രീതിയില്‍ നടത്തുന്നത്. അന്ന് നൂറുകണക്കിനാളുകളാണ് നവദമ്പതികളെ ആശംസിക്കുന്നതിനായി വീടിന് പുറത്ത് തടിച്ചുകൂടിയത്. തമിഴ്‌നാട്ടില്‍ നടന്ന ഏറ്റവും വലിയ വിവാഹങ്ങളില്‍ ഒന്നായി അത് മാറുകയും ചെയ്തു.

ഭാഷാ വ്യത്യാസമില്ലാതെ സിനിമാ മേഖലയിലെ പ്രമുഖരും രാഷ്ട്രീയക്കാരും പങ്കെടുത്ത താരവിവാഹമായിരുന്നു ഇവരുടേത്. പിന്നീട് യാത്ര രാജ്, ലിംഗ രാജ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളും താരങ്ങള്‍ക്ക് ലഭിച്ചു.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X