തീരന്‍ അധികാരം ഒന്‍ട്ര് സംവിധായകന്റെ പുതിയ ചിത്രം വിക്രമിനൊപ്പം!

കാര്‍ത്തി നായകനാക്കി തീരന്‍ അധികാരം ഒന്‍ട്ര് എന്ന സംഭവ ബഹുലമായി പോലീസ് കഥ പറഞ്ഞു പ്രേക്ഷക പ്രീതി നേടിയ സംവിധായകന്‍ വിനോദ് തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. പുതിയ ചിത്രത്തില്‍ വിക്രം നായകനാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. കാര്‍ത്തി ചിത്രത്തിന് ശേഷം തല അജിത്തിനൊപ്പം ഒരു ചിത്രം ഒരുക്കാനുള്ള പദ്ധതിയിലായിരുന്നു വിനോദ്. എന്നാല്‍ അതിന് മുമ്പേ വിക്രം ചിത്രം ആരംഭിക്കുമെന്നാണ് കരുതുന്നത്.

വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിതിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന വിശ്വാസത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് അജിത്ത് ഇപ്പോള്‍. വിക്രം നായകനായി എത്തുന്ന സാമി സ്‌ക്വയര്‍ ചിത്രീകരണത്തിന് ഒരുങ്ങുകയാണ്. വിക്രമിനെ നായകനാക്കി ഹരി സംവിധാനം ചെയ്ത സാമി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചാണ് സാമി സ്‌ക്വയര്‍. ഗൗതം മേനോന്‍ ചിത്രം ധ്രുവനക്ഷത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍.

theeran

അതേസമയം ധ്രുവനക്ഷത്രത്തിന് ശേഷം കമല്‍ഹാസന്‍ ചിത്രം തൂങ്കാവനത്തിന്റെ സംവിധായകന്‍ രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കരാര്‍ ഒപ്പിട്ടിരിക്കുകയാണ് വിക്രം. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

കാര്‍ത്തിയുടെ കരിയറില്‍ വന്‍ വിജയമായി മാറിയ തീരന്‍ അധികാരം ഒന്‍ട്ര് എന്ന ചിത്രത്തിന്റെ ഡയറക്ടറും ചിയാന്‍ വിക്രമും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ ഹിറ്റ് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X