തടിച്ചി ലുക്കില്‍ നിന്നും മെലിഞ്ഞതിനെ കുറിച്ച് നമിത; 5 വര്‍ഷം താന്‍ ആ രോഗത്തിന് അടിമയായിരുന്നുവെന്നും നടി

തെന്നിന്ത്യയിലെ മാദക സുന്ദരിയായി അറിയപ്പെട്ടിരുന്ന നടിയാണ് നമിത. നിരവധി ഐറ്റം ഡാന്‍സിലൂടെ തിളങ്ങി നിന്ന നമിത യുവാക്കളുടെ ആവേശമായിരുന്നു. മലയാളത്തില്‍ പുലിമുരുകനിലെ ജൂലിയായി വന്ന് കൈയടി വാങ്ങിയിരുന്നു. 2017 ലാണ് വിവാഹിതയാവുന്നത്. ഇടയ്ക്ക് ഒന്ന് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി.

ശരീരം വളരെയധികം തടിച്ചിട്ടുള്ള പ്രകൃതമാണ് നമിതയുടേത്. എന്നാല്‍ പുതിയ ഫോട്ടോസ് കണ്ടാല്‍ ആരും അത് വിശ്വസിക്കില്ല. അത്രയധികം മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ഒരു കഥയുണ്ടെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പത്ത് വര്‍ഷം മുന്‍പുള്ളതും ഇപ്പോഴത്തെയും ഫോട്ടോസ് പങ്കുവെച്ചാണ് വിഷാദരോഗത്തില്‍ നിന്നും മറികടന്ന കഥ നമിത വിവരിക്കുന്നത്.

തടി കുറച്ചതിനെ കുറിച്ച് നമിത

മുന്‍പും ശേഷവും. ഇടത് വശത്ത് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രം ഏകദേശം ഒന്‍പതോ പത്തോ വര്‍ഷത്തെ പഴക്കം കാണും. എന്നാല്‍ വലത് വശത്തുള്ള ചിത്രം ഒന്ന് രണ്ട് മിനുറ്റുകള്‍ക്ക് മുന്‍പെടുത്തതാണ്. ഈ ഫോട്ടോസ് പങ്കുവെക്കാനുള്ള യഥാര്‍ഥ കാരണം വിഷാദത്തെ കുറിച്ചുള്ള അവബോധം മറ്റുള്ളവര്‍ക്ക് കൊടുക്കുക എന്നത് മാത്രമാണ്. ഇടത് വശത്തുള്ള ചിത്രം ഞാന്‍ കടുത്ത വിഷാദത്തില്‍ ആയിരിക്കുമ്പോഴുള്ളതാണ്.

 തടി കുറച്ചതിനെ കുറിച്ച് നമിത

ആ സമയത്ത് ചെയ്തിരുന്ന ഏറ്റവും മോശമായ ആ കാര്യം പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ വളരെയധികം അസ്വസ്ഥയാണെന്നും മാത്രമേ അറിയാമായിരുന്നുള്ളു. രാത്രിയില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഭക്ഷണത്തെ മാത്രമാണ് ഞാന്‍ ആശ്രയിച്ചത്. എല്ലാ ദിവസവും പിസ ഓര്‍ഡര്‍ ചെയ്ത് വാങ്ങുമായിരുന്നു. പെട്ടെന്ന് തന്നെ എന്റെ ശരീരം തടിച്ച് ഷേപ്പ് ഇല്ലാതെയുമായി. 97 കിലോ ആയിരുന്നു എന്റെ ഏറ്റവും കൂടിയ ശരീരഭാരം.

 തടി കുറച്ചതിനെ കുറിച്ച് നമിത

ഞാന്‍ മദ്യത്തിന് അടിമയാണെന്ന് ആളുകള്‍ ഗോസിപ്പ് പറയാനും തുടങ്ങി. എനിക്ക് പിസിഒഡിയും തൈറോയിഡും ഉണ്ടെന്ന് കണ്ടെത്തുകയും അതെനിക്ക് അറിയമായിരുന്നു. അന്നൊക്കെ എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നും, ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സമാധാനം തരാന്‍ ആര്‍ക്കും കഴിയില്ലെന്ന് കരുതി. എന്നാല്‍ അഞ്ചര വര്‍ഷത്തെ വിഷാദരോഗത്തിനൊടുവില്‍ ഞാന്‍ എന്റെ കൃഷ്ണനെ കണ്ടെത്തി.

തടി കുറച്ചതിനെ കുറിച്ച് നമിത

പിന്നാലെ മഹാമന്ദ്ര മെഡിറ്റേഷനും ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഒരിക്കലും ചികിത്സയ്ക്ക് വേണ്ടി ഡോക്ടറുടെ അടുത്ത് പോയിട്ടില്ല. എന്റെ ധ്യാനങ്ങളും കൃഷ്ണനോടൊപ്പം ഭക്തിയില്‍ ചിലവഴിച്ച സമയങ്ങളിലുമാണ് എന്റെ ചികിത്സ. ഒടുവില്‍ ഞാന്‍ സമാധാനവും അനന്തമായ സ്‌നേഹവും കണ്ടെത്തി. നമ്മള്‍ പുറത്ത് അന്വേഷിച്ച് നടക്കാതെ നമ്മളുടെ ഉള്ളിലാണ് എല്ലാമുള്ളതെന്ന് കണ്ടെത്തുക. ഈ പോസ്റ്റ് കൊണ്ട് താനുദ്ദേശിച്ചത് അത്രമാത്രമാണെന്നും നമിത പറയുന്നു.

നമിതയുടെ പോസ്റ്റ് വായിക്കാം

More from Filmibeat

Read more about: namitha നമിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X