»   » മോഹന്‍ലാലിനും ഹന്‍സികയെ രക്ഷിക്കാനായില്ല, പിടിച്ചു നില്‍ക്കാനൊരു പിടിവള്ളിയുമില്ലാതെ താരം!!

മോഹന്‍ലാലിനും ഹന്‍സികയെ രക്ഷിക്കാനായില്ല, പിടിച്ചു നില്‍ക്കാനൊരു പിടിവള്ളിയുമില്ലാതെ താരം!!

Posted By:
Subscribe to Filmibeat Malayalam

വളരെ കുറഞ്ഞ കാലം മാത്രമേ നായികമാര്‍ക്ക് നിലനില്‍പുള്ളൂ. മറ്റൊരു ട്രെന്റിങ് നായിക എത്തിയാല്‍ തീര്‍ന്നു. ആ മത്സരത്തില്‍ വിജയിക്കുക വളരെ പ്രയാസമാണ്. തമിഴിലെ കാര്യം എടുത്താല്‍, നയന്‍താര.. തൃഷ തുടങ്ങിയവരെ പോലെ ചുരുക്കം ചിലരേ ആ പട്ടികയിലുള്ളൂ.

ഗ്ലാമര്‍ കൊണ്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചാലും കഴിയാതെ വരും. ആ അവസ്ഥയിലാണ് ഇപ്പോള്‍ ഹന്‍സിക മോട്ട്വാണിയും. പിടിച്ചു നില്‍ക്കാനുള്ള പതിനെട്ടാം അടവും പയറ്റിയെങ്കിലും ഹന്‍സികയ്ക്ക് കഴിഞ്ഞില്ല.

'മോഹന്‍ലാല്‍ കുതിരവട്ടം പപ്പുവിനെ പറ്റിച്ച കോണ്ടസ അല്ല', ഇതാണ് അപ്പാനി രവിയുടെ കോണ്ടസ!

ബാലതാരമായി തുടക്കം

ബോളിവുഡില്‍ ബാലതാരമായിട്ടാണ് ഹന്‍സിക മോട്ട്വാണി സിനിമാ ലോകത്ത് എത്തിയത്. ഹവാ, കോയി മില്‍ഖയാ, ആബ്ര ക ഡാബ്ര, ജാഗോ, പും കൗന്‍ ഹയ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളില്‍ തന്നെയാണ് ഹന്‍സിക ബാലതാരമായി അഭിനയിച്ചത്.

മികച്ച തുടക്കം

നായികയായി ഗംഭീര തുടക്കം കുറിച്ചാണ് ഹന്‍സിക തിരിച്ചെത്തിയത്. പൂരി ജഗന്നാഥ് സംവിധാനം ചെയ്ത ദേശമുദ്ദുരു എന്ന ചിത്രത്തില്‍ അല്ലു അര്‍ജ്ജുന്റെ നായികയായി. ചിത്രം ഗംഭീര വിജയമാവുകയും ഹന്‍സിക ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

നായികയായി ഹിന്ദജിയില്‍

നായികയായ രണ്ടാമത്തെ ചിത്രം ഹിന്ദിയിലായിരുന്നു. ആപ് ക സൊറൂര്‍ എന്ന ആ ചിത്രവും മികച്ച വിജയം നേടി. ഹന്‍സികയ്ക്ക് പ്രശംസകളും ലഭിച്ചു. എന്നാല്‍ പിന്നീട് ഹിന്ദിയിലേക്കൊരു മടങ്ങിപ്പോക്ക് ഹന്‍സികയ്ക്കില്ലായിരുന്നു.

തമിഴിലേക്ക്

മാപ്പിള്ളൈ എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക തമിഴിലേത്തുന്നത്. തുടക്കം തന്നെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്കിലൂടെ. അതും ധനുഷിന്റെ നായികയായി തുടക്കം. പിന്നീട് തമിഴില്‍ ധാരാളം അവസരങ്ങള്‍ ഹന്‍സികയ്ക്ക് വന്നു.

തെലുങ്കിലും തമിഴിലും

2008 മുതല്‍ 2015 പകുതി വരെ ഹന്‍സികയ്ക്ക് നല്ല കാലമായിരുന്നു. തെലുങ്കിലും തമിഴിലും തിരക്കോട് തിരക്ക്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹന്‍സിക രണ്ട് ഇന്റസ്ട്രിയിലെയും മുന്‍നിര താരങ്ങള്‍ക്കൊപ്പം ജോഡി ചേര്‍ന്ന് അഭിനയിച്ചു.

അവസരങ്ങള്‍ കുറയാന്‍ തുടങ്ങി

പതിയെ ഹന്‍സികയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു വന്നു. മിന്നി നില്‍ക്കുമ്പോഴാണ് കൂടുതല്‍ അവസരങ്ങള്‍ക്ക് വേണ്ടി ഹന്‍സിക തടി കുറച്ച് എത്തിയത്. എന്നാല്‍ തടി കുറഞ്ഞതോടെ ഹന്‍സികയ്ക്ക് വന്നുകൊണ്ടിരുന്ന അവസരങ്ങളും കുറഞ്ഞു.

ഗ്ലാമറായി നോക്കി

അവസരങ്ങള്‍ കുറഞ്ഞതോടെ ഏത് വേഷവും ചെയ്യാന്‍ തയ്യാറാണെന്ന നിലയിലേക്ക് ഹന്‍സിക എത്തിയത്രെ. കുറച്ചുകൂടെ ഗ്ലാമറസ്സായ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായെങ്കിലും മുന്‍നിര താരചിത്രങ്ങളില്‍ നിന്നെല്ലാം ഹന്‍സിക ഒഴിവാക്കപ്പെട്ടു എന്നാണ് കേട്ടത്.

അവസരം ചോദിച്ചു നോക്കി

കരിയറില്‍ മിന്നി നില്‍ക്കുമ്പോഴാണ് ഹന്‍സിക, അന്നത്തെ തുടക്കക്കാരനായ ശിവകാര്‍ത്തികേയനൊപ്പം മാന്‍ കരാട്ടെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്. സിനിമ വിജയിച്ചു. ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ തമിഴില്‍ മിന്നുന്ന താരമാണ്. അപ്പോഴേക്കും ഹന്‍സികയുടെ മാര്‍ക്കറ്റിടിഞ്ഞു. പുതിയ ചിത്രത്തില്‍ അവസരമുണ്ടോ എന്ന് ചോദിച്ച് ഹന്‍സിക ശിവകാര്‍ത്തികേയനെ സമീപിച്ചതായി തമിഴകത്ത് ചില അശരീരികളുണ്ടായിരുന്നു. എന്നാല്‍ അതും നടിയ്ക്ക് നഷ്ടപ്പെട്ടുപോയത്രെ.

അപ്പോള്‍ മലയാളത്തില്‍ നിന്ന് വിളി

അവസരങ്ങളൊക്കെ നഷ്ടപ്പെട്ട് പോയിക്കൊണ്ടിരിയ്ക്കുന്ന സമയത്താണത്രെ ഹന്‍സികയെ തേടി മലയാളത്തില്‍ നിന്നും ഫോണ്‍ കോള്‍ വരുന്നത്. അതും മോഹന്‍ലാല്‍ ചിത്രത്തില്‍. കേന്ദ്ര നായിക അല്ലായിരുന്നിട്ടുപോലും ആ വേഷം ചെയ്യാന്‍ ഹന്‍സിക തയ്യാറാകുകയായിരുന്നുവത്രെ.

താരമൂല്യം തിരികെ കിട്ടുമോ

മലയാളത്തില്‍ മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍താരത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെ ഹന്‍സിക ഹാപ്പിയായി. തന്റെ നഷ്ടപ്പെട്ടുപോകുമായിരുന്ന താരമൂല്യം ഇതിലൂടെ തിരിച്ചുപിടിയ്ക്കാം എന്നാണത്രെ ഹന്‍സിക സ്വപ്‌നം കണ്ടത്

അതും പോയി

എന്നാല്‍ ആ പ്രതീക്ഷ തെറ്റി. വില്ലന് പ്രതീക്ഷിച്ച വിജയം കേരളത്തില്‍ നിന്ന് കിട്ടിയില്ല. വില്ലനില്‍ അഭിനയിച്ചതുകൊണ്ട് പ്രത്യേകിച്ച് ഒരു പേരും പരിഗണനയും ഹന്‍സികയ്ക്ക് കിട്ടിയതുമില്ല. ഒരു അവസരവും വന്നതുമില്ല.

English summary
There is No hope for Hansika

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X