ഇതുവരെ മീനയ്ക്ക് ആഗ്രഹിച്ചിട്ടും കിട്ടാത്തത്, രണ്ടാമത്തെ സിനിമയിലൂടെ മകള്‍ നേടി!!

By Aswini

ബാലതാരമായിട്ടാണ് മീനയും സിനിമാ ലോകത്ത് എത്തിയത്. രജനികാന്തിന്റെയും മമ്മൂട്ടിയുടെയും മകളായി അഭിനയിച്ച മീന പിന്നീട് ഇരുവര്‍ക്കുമൊപ്പം നായികയായും സിനിമയിലെത്തിയത് പ്രേക്ഷകര്‍ക്ക് കൗതുകമായിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അമ്മയായും മീന അഭിനയിച്ചു കഴിഞ്ഞു.

മമ്മൂട്ടിയും രജനികാന്തും മാത്രമല്ല, മോഹന്‍ലാല്‍, കമല്‍ ഹസന്‍, ചിരഞ്ജീവി, അക്കിനേനി നാഗാര്‍ജ്ജുന തുടങ്ങി സൗത്ത് ഇന്ത്യയിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും മീന ജോഡി ചേര്‍ന്നഭിനയിച്ചു. ഇപ്പോള്‍ മീനയുടെ മകളുടെ ഊഴമാണ്.

 meena-nainika

വിജയ് നായകനായി എത്തിയ തെരി എന്ന ചിത്രത്തില്‍ ഇളയദളപതിയുടെ മകളായിട്ടാണ് നൈനിക സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം മികച്ച വിജയം നേടുകയും നൈനികയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.

സിദ്ധിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ഒരു റാസ്‌ക്കല്‍ ആണ് നൈനികയുടെ പുതിയ ചിത്രം. മലയാളത്തില്‍ മമ്മൂട്ടി ഹിറ്റാക്കിയ ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ അരവിന്ദ് സ്വാമിയ്ക്കും അമല പോളിനുമൊപ്പമാണ് നൈനിക അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് തനിക്ക് ആഗ്രഹിച്ചിട്ടും കിട്ടാത്തത് മകള്‍ക്ക് കിട്ടിയതിലുള്ള സന്തോഷം മീന പങ്കുവച്ചത്. സിദ്ദിഖിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്നത് മീനയുടെ വലിയ ആഗ്രഹമായിരുന്നുവത്രെ. ഫ്രണ്ട്‌സ് എന്ന ചിത്രത്തിന്റെ റിമേക്ക് തമിഴില്‍ ചെയ്തപ്പോള്‍ സിദ്ധിഖ് വിളിച്ചെങ്കിലും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ മകള്‍ക്ക് ആ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മീന പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X