തെരി, മെര്‍സല്‍ തുടരുകയാണ് ഈ കൂട്ടുകെട്ട്... പുതിയ ചിത്രത്തിലും ആറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്നു.

By Jince K Benny

രാജ റാണി എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് ആറ്റ്‌ലി. പിന്നീട് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ്‌ക്കൊപ്പം എത്തിയ തെരി പ്രേക്ഷകര്‍ക്ക് നല്‍കിയത് മികച്ച ഒരു മാസ് ചിത്രമായിരുന്നു. 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ തെരിക്ക് പിന്നാലെ മെര്‍സല്‍ എന്ന തന്റെ അടുത്ത ചിത്രവും വിജയ്‌ക്കൊപ്പമായിരുന്നു. മൂന്ന് ദിവസം കൊണ്ട് 100 കോടി പിന്നിട്ട് ബ്രഹ്മാണ്ഡ വിജയമായി മാറുകയാണ് മെര്‍സല്‍.

Atlee and Vijay

മെര്‍സലിന്റെ വന്‍ വിജയത്തിന് ശേഷം ആറ്റ്‌ലിയും വിജയ്‌യും വീണ്ടും ഒന്നിക്കുന്നതായാണ് വിവരം. അതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് ആറ്റ്‌ലി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എല്ലാം ഒത്ത് വന്നാല്‍ വിജയ്‌യുമായി വീണ്ടും ഒന്നിക്കും എന്നായിരുന്നു ആറ്റ്‌ലി പറഞ്ഞത്. വിജയ് അടുത്തതായി അഭിനയിക്കുന്നത് എആര്‍ മുരുകദോസ് ചിത്രത്തിലാണ്. കത്തിക്ക് ശേഷം എആര്‍ മുരുകദോസ് വിജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഈ ചിത്രം പൂര്‍ത്തിയായ ശേഷമായിരിക്കും ആറ്റ്‌ലി ചിത്രം.

കരിയറില്‍ ആദ്യമായി വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാമാണ് മെര്‍സല്‍. നിത്യ മേനോന്‍, സാമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍. സംവിധായകനും നടനുമായ എസ്‌ജെ സൂര്യയായിരുന്നു ചിത്രത്തില്‍ വില്ലനായി എത്തിയത്. 3300 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എല്ലാ റിലീസിംഗ് സെന്ററുകളിലും മികച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചു. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു എന്ന പേരില്‍ ബിജെപി നേതൃത്വം സിനിമയ്‌ക്കെതിരെ തിരിഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X