»   » ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രം തെറി, മേക്കിങ് വീഡിയോ, കാണൂ

ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രം തെറി, മേക്കിങ് വീഡിയോ, കാണൂ

By: Sanviya
Subscribe to Filmibeat Malayalam

ഏപ്രില്‍ 14 വിജയ് യുടെ തെറിയുടെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ വിജയ് ആരാധകര്‍ ആവേശത്തിലാണ്. പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനുമെല്ലാം മികച്ച പ്രതികരമായിരുന്നു ലഭിച്ചത്.

ഇപ്പോഴിതാ ആരാധകരെ വീണ്ടും ആവേശം കൊള്ളിക്കാന്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നു. വിജയ് യുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.

theri

അറ്റ്‌ലീ സംവിധാനം ചെയ്യുന്ന തെറി ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. 100 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ കെലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സമാന്തയും എമി ജാക്‌സണും നായികമാരായി എത്തുന്ന ചിത്രത്തില്‍ പ്രഭു, രാധിക ശരത് കുമാര്‍, മഹേന്ദ്രന്‍, സന്ദാനം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Theri Official Making Video.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam