twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴിലെ മഹേഷിന്റെ ചാച്ചന്‍ നിസാരക്കാരനല്ല... വില്ലനാണ് സംവിധായകനും!!!

    By Karthi
    |

    ദേശീയ പുരസ്‌കാരവും പ്രേക്ഷകരുടെ സ്വീകാര്യതയും നേടിയ മഹേഷിന്റെ പ്രതികാരം മലയാളത്തിലെ ലക്ഷണമൊത്ത റിയലിസ്റ്റിക് എന്റര്‍ടെയിനറായിരുന്നു. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത് മലയാളത്തിന്റെ സ്വന്തം സംവിധായകന്‍ പ്രിയദര്‍ശനാണ്. പ്രിയദര്‍ശനൊപ്പം മലയാളത്തില്‍ നിന്ന് നമിത പ്രമേദും ചിത്രത്തിലെത്തുന്നു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥ തമിഴിലേക്ക് മാറ്റുന്നത് നടനും സംവിധായകനുമായി സമുദ്രക്കനിയാണ്.

    Mahendran

    ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനയായി തമിഴില്‍ എത്തുന്നത് ഉദയനിധി സ്റ്റാലിനാണ്. ചിത്രത്തില്‍ മഹേഷിന്റെ ചാച്ചനായി എത്തുന്നത് തമിഴിലെ പ്രമുഖ സംവിധായകന്‍ മഹേന്ദ്രനാണ്. തെരി എന്ന ചിത്രത്തില്‍ വിജയ്‌യുടെ വില്ലനായി രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ മഹേന്ദ്രന്‍ അഭിനയിച്ചിരുന്നു. അലസിയര്‍ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റ് ബേബിയാകുന്നത് എംഎസ് ഭാസ്‌കറാണ്. കുറ്റാലം തെങ്കാശി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.

    മഹേഷിന്റെ പ്രതികാരം മലയാളത്തില്‍ നിര്‍മിച്ച ടീമിലെ ഒരാളായ സന്തോഷ് കുരുവിളയാണ് മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. ഒപ്പത്തിന്റെ ക്യാമറാമാനായിരുന്ന ഏകാംബരമാണ് മഹേഷിന്റെ പ്രകാരം തമിഴിലൊരുങ്ങുമ്പോള്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജിംസിയായി നമിത പ്രമോദും അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രമായി പാര്‍വ്വതി നായരുമാണ് അഭിനയിക്കുന്നത്.

    English summary
    Legendary filmmaker J Mahendran is reprising the role of protagonist’s father in the movie. The father’s role was a very prominent character in the Malayalam version. Mahendran made his acting debut last year with a terrific portrayal of the villain’s role in Ilayathalapathy Vijay’s blockbuster film Theri.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X