വിക്രവും സൂര്യയും തമ്മിലാണ് മത്സരം! ന്യൂയറിന് പ്രതീക്ഷിച്ച അഡാറ് മൂവികള്‍ ഇവയാണ്, ഇത്തവണ മിന്നിക്കും

മലയാളത്തില്‍ നിവിന്‍ പോളി, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി യൂത്തന്മാരുടെ സിനിമകളാണ് 2019 ല്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. പ്രേക്ഷകര്‍ ഏറെ കാലമായി ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളായതിനാല്‍ ബോക്‌സോഫീസ് സാമ്പത്തിക വിജയം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം തമിഴിലെ കാര്യമെടു‌ക്കുകയാണെങ്കില്‍ ബിഗ് ബജറ്റിലൊരുക്കുന്ന കിടിലന്‍ ആക്ഷന്‍ ചിത്രങ്ങളും ഹൊറര്‍ സിനിമകളുമാണ് റിലീസിനൊരുങ്ങുന്നത്. സൂര്യ, ലോറന്‍സ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സിനിമകളിലൂടെയായിരിക്കും തമിഴ് ഇന്‍ഡസ്ട്രി 2019 സ്വാഗതം ചെയ്യാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 എന്‍ജികെ

എന്‍ജികെ

സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് എന്‍ജികെ. നന്ദ ഗോപാലന്‍ കുമാരന്‍ എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് എന്‍ജികെ. സൂര്യയും സെല്‍വരാഘവനും ഒന്നിക്കുന്ന ആദ്യ സിനിമയാണിത്. സൂര്യയ്‌ക്കൊപ്പം സായി പല്ലവിയാണ് നായിക. ജഗപതി ബാബു, രാഹുല്‍ പ്രീത് സിംഗ്, ബാല സിംഗ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഈ വര്‍ഷത്തെ ന്യൂയറിന് എന്‍ജികെ റിലീസിനെത്തുമെന്ന് കരുതിയെങ്കിലും ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ല. ഇതിനാല്‍ ആരാധകരും നിരാശരായിരുന്നു. ഉടന്‍ തന്നെ സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന.

 കടാരം കൊണ്ടാന്‍

കടാരം കൊണ്ടാന്‍

അഭിനയം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ വിസ്മയം തീര്‍ക്കുന്ന ചിയാന്‍ വിക്രം നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് കടാരം കൊണ്ടാന്‍. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അക്ഷര ഹാസനാണ് നായികയായി അഭിനയിക്കുന്നത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കടാരം കൊണ്ടാന്‍. നേരത്തെ കമല്‍ഹാസന്‍ നായകനായി അഭിനയിച്ച തൂങ്കാവാനം എന്ന സിനിമയിലൂടെയായിരുന്നു രാജേഷ് എം സെല്‍വ സംവിധാനം ചെയ്ത സിനിമ എത്തിയത്.

 കാഞ്ചന 3

കാഞ്ചന 3

രാഘവ ലോറന്‍സ് കഥ എഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച സിനിമയാണ് മുനി. തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുക്കിയ മുനി 2007 ലായിരുന്നു റിലീസിനെത്തിയത്. മുനി സൂപ്പര്‍ ഹിറ്റായതോടെ മുനി 2 ആയി കാഞ്ചന എന്ന പേരില്‍ മറ്റൊരു സിനിമ കൂടി പുറത്തിറക്കി. 2011 ല്‍ റിലീസ് ചെയ്ത സിനിമ നിര്‍മ്മിച്ചതും താരം തന്നെയായിരുന്നു. മുനി 2 വില്‍ രാഘവ ലോറന്‍സിനൊപ്പം ശരത് കുമാര്‍, ലക്ഷ്മി റായി, തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. വീണ്ടും മൂന്നാമതൊരു ഭാഗം കൂടി വരികയാണ്. കാഞ്ചന 3 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലോറന്‍സ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

 കെന്നഡി ക്ലബ്ബ്

കെന്നഡി ക്ലബ്ബ്

തമിഴില്‍ നിര്‍മ്മിക്കുന്ന മറ്റൊരു സിനിമയാണ് കെന്നഡി ക്ലബ്ബ്. 2019 ലെ ന്യൂയറിന് റിലീസ് തീരുമാനിച്ചിരുന്ന മറ്റൊരു ചിത്രമായിരുന്നു കെന്നഡി ക്ലബ്ബ്. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശശികുമാര്‍, സമുദ്രക്കനി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉടന്‍ തന്നെ സിനിമയുടെ റിലീസ് ഉണ്ടോ എന്ന കാര്യത്തെ കുറിച്ച് ഉറപ്പില്ല. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തമിഴ് പ്രേക്ഷകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X