»   » ഫഹദിനൊപ്പമുള്ള 20 ദിവസങ്ങള്‍ ശരിക്കും ആസ്വദിച്ചുവെന്ന് സംവിധായകന്‍ !!

ഫഹദിനൊപ്പമുള്ള 20 ദിവസങ്ങള്‍ ശരിക്കും ആസ്വദിച്ചുവെന്ന് സംവിധായകന്‍ !!

By: Nihara
Subscribe to Filmibeat Malayalam

മലയാളത്തിന്‍റെ പ്രിയതാരം ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ട് ദീര്‍ഘനാളായി. മഹേഷിന്‍രെ പ്രതികാരത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം മഹേഷ് നാരായണന്‍റെ ടേക്ക് ഒാഫിലാണ് താരത്തെ കണ്ടത്. മികച്ച പ്രകടനവുമായി എത്തിയ ടേക്ക് ഒാഫിന് ശേഷം തമിഴകത്തേക്ക് കടക്കുകയാണ് താരം.

റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സ്, ദിലീഷ് പോത്തന്‍റെ തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ ചിത്രങ്ങളാണ് ഫഹദിന്‍റേതായി ഇനി പുറത്തുവരാനുള്ളത്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ആക്ഷന്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നു

തനി ഒരുവന്' ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന 'വേലൈക്കാരനി'ല്‍ ഫഹദിനൊപ്പം ശിവകാര്‍ത്തികേയനും നയന്‍താരയുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ്. അതേസമയം ത്യാഗരാജന്‍ കുമാരരാജയുടെ ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പമാണ് ഫഹദ് വേഷമിടുന്നത്.

ഫഹദിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് സംവിധായകന്‍ പറയുന്നു

വേലൈക്കാരനിലെ ഷൂട്ടിങ്ങ് അനുഭവത്തെക്കുറിച്ചാണ് സംവിധായകന്‍ മോഹന്‍രാജ സംസാരിക്കുന്നത്.
ഇനി കുറച്ചുദിവസത്തെ ചിത്രീകരണംകൂടി ബാക്കിയുണ്ട്. ഫഹദിനൊപ്പമുള്ള അനുഭവം ഗംഭീരമായിരുന്നു. 20 ദിവസത്തോളം നീണ്ട ആദ്യ ഷെഡ്യൂളില്‍ അദ്ദേഹവുമൊത്തുള്ള ചിത്രീകരണം ഞാന്‍ ഏറെ ആസ്വദിച്ചു.

കഥാപാത്രത്തെക്കുറിച്ച് പുറത്തു വിടാറായിട്ടില്ല

ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല. കാരണം അത് ചിത്രം കാണുമ്പോഴുള്ള രസം കളയും. ഒന്ന് പറയാം. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതുപോലെ ഇതൊരു സിനിമാ സമുച്ചയമല്ല. ഒരു പ്രണയകഥയുമല്ല.

ശിവകാര്‍ത്തികേയനും നയന്‍താരയും നായികാനായകന്‍മാരായി എത്തുന്നു

വേലൈക്കാരനില്‍ ശിവകാര്‍ത്തികേയനൊപ്പം നയന്‍താരയാണ് നായികയായി എത്തുന്നത്. സ്‌നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരും താരങ്ങളാണ്. ആര്‍ ഡി രാജയാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. രാംജിയാണ് ക്യാമറ.ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമാണ്. വിജയ് സേതുപതിയാണ് സിനിമയിലെ നായകന്‍.

English summary
Director about directing on Fahad Faasil.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam