»   » ബാഹുബലി മൂന്നാം ഭാഗത്തില്‍ പ്രഭാസുണ്ടാകില്ല, അതെന്താ?

ബാഹുബലി മൂന്നാം ഭാഗത്തില്‍ പ്രഭാസുണ്ടാകില്ല, അതെന്താ?

Posted By:
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം ഇന്ത്യന്‍ സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിജയമായിത്തീരാന്‍ കാരണം സംവിധാന മികവിനൊപ്പം പാത്രസൃഷ്ടിയും കൂടെയാണ്. ബാഹുബലിയായി പ്രഭാസിനെ അല്ലാതെ മറ്റൊരു നടനെ അവിടെ സങ്കല്‍പിക്കുക വയ്യ.

ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ്. കട്ടപ്പ എന്തിന് ബാഹുബലിയെ കുത്തി കൊന്നു എന്നറിയണം. ബാഹബുലി രണ്ട് പൂര്‍ത്തിയായാല്‍ മൂന്നാം ഭാഗം വരും എന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. എന്നാല്‍ മൂന്നാം ഭാഗത്ത് പ്രഭാസ് ഉണ്ടാവില്ലെന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത.


ബാഹുബലി മൂന്നാം ഭാഗത്തില്‍ പ്രഭാസുണ്ടാകില്ല, അതെന്താ?

ബാഹുബലിയ്ക്ക് മൂന്നാം ഭാഗം ഒരുക്കുമെന്ന സൂചന സംവിധായകന്‍ എസ് എസ് രാജമൗലി നല്‍കിയിരുന്നു.


ബാഹുബലി മൂന്നാം ഭാഗത്തില്‍ പ്രഭാസുണ്ടാകില്ല, അതെന്താ?

രാജമൗലിയുടെ അച്ഛനും ബാഹുബലി ഒന്നിന്റെയും രണ്ടിന്റെയും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദാണ് ബാഹുബലി മൂന്നില്‍ പ്രഭാസ് ഉണ്ടാവില്ല എന്ന സൂചന നല്‍കിയത്


ബാഹുബലി മൂന്നാം ഭാഗത്തില്‍ പ്രഭാസുണ്ടാകില്ല, അതെന്താ?

കട്ടപ്പ ഉള്‍പ്പടെയുള്ള കഥാപാത്രങ്ങളും മൂന്നാം ഭാഗത്തിലുണ്ടാവില്ല. സിനിമാവിഗതന്‍ എന്ന തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം


ബാഹുബലി മൂന്നാം ഭാഗത്തില്‍ പ്രഭാസുണ്ടാകില്ല, അതെന്താ?

ബാഹുബലി ഒന്നില്‍ നിന്നും രണ്ടില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു സ്‌റ്റോറി ലൈനായിരിക്കും മൂന്നാം ഭാഗത്തിനെന്നും വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കി.


ബാഹുബലി മൂന്നാം ഭാഗത്തില്‍ പ്രഭാസുണ്ടാകില്ല, അതെന്താ?

നിലവില്‍ ബാഹുബലി രണ്ടിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിയ്ക്കുകയാണ്. പ്രഭാസ് തന്നെയാണ് ഇതില്‍ മുഖ്യ വേഷം ചെയ്യുന്നത്. 2016 ഉം കഴിഞ്ഞ് 17 ല്‍ മാത്രമേ ചിത്രം തിയേറ്ററുകളിലെത്തൂ


English summary
The third part of SS Rajamouli's epic fantasy drama Baahubali may not have several members of its main cast including lead actor Prabhas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam