»   » പൊക്കിള്‍ കാണിക്കുക മാത്രമല്ല, അതിനപ്പുറം ഗ്ലാമറാണ് അമല പോള്‍, പുതിയ ട്രെയിലര്‍ വൈറലാകുന്നു

പൊക്കിള്‍ കാണിക്കുക മാത്രമല്ല, അതിനപ്പുറം ഗ്ലാമറാണ് അമല പോള്‍, പുതിയ ട്രെയിലര്‍ വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam
ഇനി എന്ത് ഗ്ലാമറസാകാന്‍? അമല പോള്‍ വീണ്ടും വിവാദത്തില്‍ | filmibeat Malayalam

സിനിമായില്‍ ഹിറ്റായ നാള്‍ മുതല്‍ അമലപോളിനെ വിവാദങ്ങളും വിമര്‍ശനങ്ങളും പിന്തുടരുന്നുണ്ട്. ഗ്ലാമറായി അഭിനയിക്കുന്നു എന്ന് പറഞ്ഞായിരുന്നു തുടക്കത്തിലുള്ള വിമര്‍ശനം. വിവാഹ മോചനത്തിന് ശേഷം അമല എല്ലാ പരിതികളും ലംഘിച്ചതോടെ വിമര്‍ശനങ്ങള്‍ കൂടി.

തിരുട്ടുപയലേ ടു എന്ന ചിത്രത്തെ സംബബന്ധിച്ചാണ് ഇപ്പോള്‍ അമല പോളിനെതിരെ വിവാദങ്ങളും വിമര്‍ശനങ്ങളും. അമല പൊക്കിള്‍ കാണിച്ചുകൊണ്ടെത്തിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, അതിലും ഗ്ലാമറായി ചിത്രത്തിന്റെ പുതിയ ട്രെയിലര്‍.

മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കോട്ടയം നസീര്‍ സംവിധായകനാകുന്നു! നായകനാവുന്നത് ആരാണെന്ന് അറിയാമോ?

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

സാരിയില്‍ അല്മധികം ഗ്ലാമറായിട്ടാണ് അമല പോള്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെത്തിയത്. ഇത്രയ്ക്ക് വേണ്ടായിരുന്നു അമല എന്ന് പറഞ്ഞ് പലരും പോസ്റ്ററിനെ വിമര്‍ശിച്ചു.

അമല പ്രതികരിച്ചത്

എന്നാല്‍ വിവാദങ്ങളെയൊന്നും അമല കാര്യമാക്കിയില്ല. തന്റെ പൊക്കിള്‍ സിനിമാ ലോകത്ത് ഇത്രയും വലിയ പ്രശ്‌നമുണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല എന്നാണ് വിഷയത്തെ കുറിച്ച അമല പ്രതികരിച്ചത്.

തിരുട്ടുപയലേ ടു

2006 ല്‍ ജീവനെയും സോണിയ അഗര്‍വാളിനെയും അബ്ബാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സുസി ഗണേശന്‍ സംവിധാനം ചെയ്ത തിരുട്ടുപയലേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് തിരുട്ടുപയലേ ടു. അമല നായികയാകുന്ന ചിത്രത്തില്‍ ബോബി സിംഹയും പ്രസന്നയുമാണ് നായകന്മാരായി എത്തുന്നത്.

സംതൃപ്തി നല്‍കുന്ന കഥ

ഈ കഥ തിരിഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചിട്ടില്ല എന്ന് അമല പോള്‍ പറയുന്നു. കാരണം, ഒരു അഭിനേത്രി എന്ന നിലയില്‍ പൂര്‍ണമായും എനിക്ക് സംതൃപ്തി നല്‍കുന്ന കഥയും കഥാപാത്രവുമാണ്.

വിമര്‍ശനമുണ്ടാവും.. സ്വാഭാവികം

ചെയ്യാത്തൊരു വേഷത്തില്‍ നമ്മളെ കാണുമ്പോള്‍ അംഗീകരിക്കാന്‍ ആദ്യം പ്രേക്ഷകര്‍ക്കൊരു മടിയുണ്ടാവും. തന്റെ കംഫര്‍ട്ട്‌സോണ്‍ അല്ല എന്ന് ചിന്തിച്ച് പിന്മാറുന്നതും ഒരു നല്ല അഭിനേത്രിക്ക് യോജിച്ചതല്ല. അത്രമാത്രമേ ഞാന്‍ ചെയ്തുള്ളൂ.

പ്രണയ രംഗങ്ങള്‍

സിനിമയിലെ പ്രണയ രംഗങ്ങള്‍ വളരെ മനോഹരമായിരുന്നു എന്നും അമല പറയുന്നു. പ്രണയ രംഗങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ പോയ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് നല്ല പുരോഗമനമുണ്ട്. ആത്മവിശ്വാസമുള്ള, ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിയ്ക്കുന്നത്.

സഹതാരങ്ങളുടെ പിന്തുണ

എന്റെ സഹതാരങ്ങളായ ബോബി സിംഹയില്‍ നിന്നും പ്രസന്നയില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. പരസ്പരം മനസിലാക്കി ഒരേ ചിന്താഗതിയോടെയാണ് ഞങ്ങള്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ബോബി മടിച്ചു

റൊമാന്റിക് രംഗങ്ങള്‍ ചെയ്യാന്‍ ബോബി സിംഹയ്ക്ക് അല്പം മടിയുണ്ടായിരുന്നു. പിന്നെ ഞാന്‍ മുന്‍കൈ എടുത്തു. പ്രണയത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥ ജീവിതത്തിലായാലും ഞാന്‍ ഒരുപാട് പുരോഗമിച്ചിട്ടുണ്ട് അമല പറഞ്ഞു

പുതിയ ട്രെയിലര്‍

ആ പ്രണയ രംഗങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് ഒരുമിനിട്ട് 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിയ്ക്കുന്നത്. അമലയുടെ ഗ്ലാമറിനപ്പുറം മികച്ച ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്..

കാണാം

തിരുട്ടുപയലേ 2 എത്ര മികച്ച ചിത്രമായിരിയ്ക്കും എന്ന് ഊഹിക്കാന്‍# ഈ ട്രെയിലര്‍ ഒന്ന് കണ്ടാല്‍ മതി. നായകനെയും വില്ലനെയും തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് ട്രെയിലര്‍.. കാണൂ..

English summary
New trailer of Amala Paul's Thiruttuppayale-2

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam